Author: Tourism News live

അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം

വികാരവായ്പ്പോടെ  യാത്രപറഞ്ഞ്‌ വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്‌. കേരള ടൂറിസം രംഗത്ത്‌ പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട്‌ കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്‌, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ്‌ കുമാര്‍, വൈസ് പ്രസിഡന്റ് ... Read more

High court bans adventure sports in Uttarakhand

The Uttarakhand high court has banned paragliding, white water rafting and other water sports until the government enact a policy to regulate them.  The move aimed at safeguarding both the environment and people engaging in these daring activities.

First edition of YAT2018 concludes in Kochi

The first edition of Yoga Ambassadors Tour conducted in Kerala, which started on 14th June at Kovalam, has concluded in Kochi on 21st June 2018 – the International Yoga Day. The tour ended proclaiming Kerala to be the Yoga destination in the coming days. Association of Tourism Trade Organizations, India (ATTOI), famed for their innovative concepts in tourism industry, was the organizers of the programme. The event was conducted in association with Ministry of Ayush, Government of India and Kerala Tourism. The closing day kick stared with a mass yoga drill where 56 yoga ambassadors along with people from the ... Read more

ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാഗ്ലൈഡിങ്, വൈറ്റ് റിവര്‍ റാഫ്റ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കണമെന്നും ജൂണ്‍ 18ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നയരൂപീകരണത്തിനായി രണ്ടാഴ്ച്ചത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക ഇനങ്ങളില്‍ പങ്കെടുക്കുന്ന നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാഹസികമായ ഇത്തരം ഇനങ്ങളില്‍ പരിശീലനം നേടിയവര്‍ മാത്രമെ ഇടപെടാന്‍ പാടുള്ളുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അതിന് സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു. നദിക്കരയിലും മറ്റും ക്യാംപിങ് സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം കൊടുക്കുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചു. നദിയെയും പരിസരപ്രദേശങ്ങളെയും മലിനമാക്കുന്ന നടപടിയാണിത് – ജസ്റ്റീസുമാരായ രാജീവ് ശര്‍മ്മ, ലോക്പാല്‍ സിങ് എന്നിവര്‍ പറഞ്ഞു.

പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ

തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര. ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം. കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും ... Read more

Mass yoga drill by foreign delegates on International Yoga Day

It was a distinctive experience for the participants and spectators, when people from 23 different countries performed ‘yoga asanas’ in harmony. Yoga experts from 23 different countries assembled to perform yoga in Kochi as part of the Yoga Ambassadors Tour, organized by Association of Tourism Trade Organizations India (ATTOI), in association with Kerala Tourism and Ayush Minstry. Apart from the foreign delegates, people from different parts of the state also participated in the mass yoga demonstration.

കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള യോഗ സെന്റര്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്‍ക്കും അത് പരിശീലിക്കാവുന്നതാണ്.ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ... Read more

Yoga naturopathy center will be started in the state – CM

 “Government has been taking necessary steps to start a Yoga naturopathy center with international standards”, said Chief Minister Pinarayi Vijayan. He was inaugurating the event organised by the state government in Thiruvananthapuram on Wednesday, to observe International Yoga Day “Yoga is a form of exercise that helps in keeping several diseases away. It does not belong to any religion. There were efforts underway to hijack Yoga and colour it with religious connotations.  Such efforts should be discouraged”, he added.

Yoga Locator App – to help Yoga lovers

An application for yoga aspirants is in stores now - it will help them to find venues globally where yoga event is happening. The application named ‘Yogalocator’, is introduced by Central Council for Research in Yoga and Naturopathy Health and Fitness.  People hosting a Yoga event can also list the event on the App. Yogalocator also shows users the best routes to reach the venue.

ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്

  ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ്‌ നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി.   യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു. വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. ... Read more

If you don’t have a parking space, you won’t be able to buy a car in Bengaluru

Those who don’t have parking area nearby their home cannot buy a car in Bangaluru now onwards. It was followed by an instruction from the state, the Minister for Transport D D Thamanna has made such an announcement.  However, the minister said that an awareness campaign will be launched before imposing this rule in the city.

മഹാരാജാ സീറ്റിംഗ് സംവിധാനവുമായി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ. സീറ്റിങ് സംവിധാനത്തില്‍ തുടങ്ങി ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം ഒരുക്കിയാണ് എയര്‍ ഇന്ത്യ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. പുത്തന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും. നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകള്‍ നല്‍കിയുള്ള മാറ്റമാണ് എയര്‍ ഇന്ത്യ വരുത്തുന്നത്. 43 രാജ്യങ്ങളിലേക്കായി 2500-ല്‍ അധികം സര്‍വീസുകളാണ് ആഴ്ചതോറും എയര്‍ ഇന്ത്യ നടത്തുന്നത്. യാത്രാ സൗകര്യം ഉയര്‍ത്തുന്നത് വഴി അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.

യോഗയെ അറിയാന്‍ യോഗ ലൊക്കേറ്റര്‍ ആപ്പ്

യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള യോഗ പരിപാടികളുടെ മാപ്പാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് 49 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും കഴിയും. ആപ്പില്‍ ലഭ്യമാകുന്ന പരിപാടികളുടെ പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ കൃത്യമായ വിവരങ്ങളും, നടക്കുന്ന വേദിയും തീയതിയും ആപ്പില്‍ കാണിക്കും. കൂടാതെ പരിപാടിയുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള ... Read more

പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ബെംഗ്‌ളൂരുവില്‍ ഇനി കാര്‍ വാങ്ങാനാകില്ല

താമസിക്കുന്ന വീടിനാട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ ഇനി ബെംഗ്‌ളൂരുവില്‍ കാര്‍ വാങ്ങാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം പരിഗണിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി ഡി സി തമണ്ണ പറഞ്ഞു. ബെംഗ്‌ളൂരു നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഗതാഗത കുരുക്കിന് രൂക്ഷമാകുന്ന പ്രധാന പ്രശ്‌നം സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് വാഹനവിതരണക്കാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിന് പുറമെ, ബെംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

“Yoga unites the world” – Prime Minister

 "Yoga has emerged as the biggest unifying force in the world." Prime Minister Narendra Modi said. He was leading close to 50,000 people today to mark the fourth International Yoga Day celebrations while many union ministers are participating in similar events across the