Author: Tourism News live
ലോറിസമരം;ഹോട്ടലുകൾ പ്രതിസന്ധിയിൽ
ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും, മറ്റ് അവശ്യസാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ. അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അദ്ധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽസെക്രട്ടറി ജി. ജയപാൽ ട്രഷറർ കെ. പി. ബാലകൃഷ്ണപൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ, വിവിധ സംസ്ഥാനഭാരവാഹികൾ, ജില്ലാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
This friendship day, fight over a biryani at Uday Samudra!
Photo Courtesy: Wake’N’Bite Happy news for the ‘Biryani’ lovers of Thiruvananthapuram. Celebrate the friendship day with stomach full of biryani in a festive mood packed with lots of fun. Uday Saumdra Beach Hotel, Kovalam is providing the opportunity to foodies to eat as much as biryani they can, by competing in the ‘Clash of Foodies’ to be held on 5th August 2018, the World Friendship Day. The competition will be arranged at the ‘Courtyard’ restaurant in the hotel. Six pre-registered teams of six members each can take part in the event. The team has the choice of selecting veg or ... Read more
നായകർ മുണ്ടിൽ; വീഡിയോ ഷെയർ ചെയ്ത് ലാലിഗ
ലാലിഗ വേള്‍ഡിനെത്തിയ ടീമുകളുടെ നായകന്മാർ മുണ്ടുടുത്ത ചിത്രവും വീഡിയോയും വൈറൽ. കേരള ബ്ളാസ്റ്റേഴ്സ് ക്യാപ്ടൻ സന്ദേശ് ജിങ്കൻ, മെൽബൺ സിറ്റിയുടെ ലുക്ക് ബ്രട്ടൻ, ജിറോണയുടെ നായകൻ അലക്സ് ഗ്രാവൽ എന്നിവരാണ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ മുണ്ടുടുത്തത്. ചിത്രവും വീഡിയോയും ലാലിഗയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വരെ ഷെയര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ അന്താരാഷ്ട്ര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ലാലിഗ വേള്‍ഡിനായി കൊച്ചിയില്‍ ഇന്ന് പന്ത് തട്ടാനിറങ്ങുകയാണ് ജിറോണ എഫ്‌സി. ലാലിഗയില്‍ കഴിഞ്ഞ വര്‍ഷത്തെ 10ാം സ്ഥാനക്കാരായിരുന്ന ജിറോണ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചതോടെയാണ് ലോകശ്രദ്ധയിലേക്കെത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജിറോണയുടെ വിജയം. കൊച്ചിയില്‍ ജിറോണ പന്ത് തട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കെത്തും എന്ന് ഉറപ്പാണ്. മെല്‍ബണ്‍ സിറ്റിയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന ജിറോണയ്ക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
BRICS Summit revitalizes South African tourism
Adorned by brightly coloured banners and national flags of the participating nations of the on-going 10th BRICS summit, Johannesburg beckons foreign visitors to stroll on its bustling streets. The 2018 BRICS summit has been giving the capital city a new life during the generally tranquil weather of July. The streets witness people taking selfies with the colorful signs that are hoisted on the sides of streets around the Sandton International Convention Centre, where the event is being hosted on July 25-27. Foreign delegates are delighted to ride on Johannesburg’s electric tram and visiting the elegant shopping malls where aristocratic restaurants ... Read more
Tourism hot-spots in Kerala to be solar powered
Representative Photo Installation of solar lights at the tourism hot-spots proved to be a great success, as stated by an official from the District Tourism Promotion Council. The pilot project at Kovalam was carried out in association with Kerala State Industrial Enterprises, where 48 solar lights have been installed. The project cost was 31 lakhs. Another 37 lamps were installed at Veli Tourist Village at a cost of 28.5 lakhs. Solar lights are cost effective than electric lights. The lamps installed are with one year warranty and with five years maintenance contract. It also avoids the risk of power failure ... Read more
കര്‍ക്കടകത്തില്‍ കഴിക്കാം പത്തിലക്കറികള്‍
ശരീര സംരക്ഷണത്തിന് മലയാളികള്‍ തിരഞ്ഞെടുക്കുന്ന കാലമാണ് കര്‍ക്കടകം. ആയുര്‍വേദം പറയുന്നത് പ്രകാരം കര്‍ക്കിടകം ശരീരത്തിന് ഊര്‍ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആര്‍ജിക്കാന്‍ അനുകൂല സമയമാണ്. ഔഷധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്. പത്തിലക്കറിവെയ്ക്കാലാണ് കര്‍ക്കിടക്കത്തിലെ പ്രധാന രീതി. 10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകള്‍ ചെറുതായി നുറുക്കി, ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേര്‍ത്തു കറിവച്ചു കഴിക്കുന്നതിന് പത്തിലക്കറിവയ്ക്കല്‍ എന്നും പേരുണ്ട്. തിരഞ്ഞെടുക്കുന്ന ചെടികള്‍ക്കു ദേശഭേദങ്ങളുണ്ട്. മുക്കാപ്പിരി, തഴുതാമ, പയര്‍ ഇലകളും ചിലയിടങ്ങളില്‍ പത്തിലകളില്‍ പെടുന്നു. പൊതുവെ പ്രചാരത്തിലുള്ളവ പരിചയപ്പെടാം. ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം) ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച്, ഗ്ലൗസിട്ട കൈകള്‍ കൊണ്ടു കശക്കി ഇതിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്. കുമ്പളം ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്തു കൈപ്പത്തികള്‍ക്കിടയില്‍ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ് ... Read more
Egypt promotes Culture and Christian Pilgrimage in India market
India, being one of the best source markets for Egypt, has contributed to the Egyptian tourism with over 30 per cent growth in the tourist arrivals in 2017. Realising the potential of its source market and draw more tourists to the country, Egypt Tourism is conducting roadshows in Indian cities to promote its cultural, Christian pilgrimage and MICE offering. Christian pilgrimage is one of the important focus areas of Egypt Tourism and they are focussing mainly on Bengaluru, Mumbai and Kochi for promoting this. The tourism department is organising roadshows in Mumbai, Kochi, Ahmedabad and Bengaluru. Egypt Tourism has conducted four-city ... Read more
മൂക്കുമുട്ടെ ബിരിയാണി തിന്നൂ.. വേഗം തിന്നാൽ സമ്മാനമുണ്ട്
തലസ്ഥാനത്തെ തീറ്റപ്രിയർക്കൊരു സന്തോഷ വാർത്ത. സംഘമായെത്തി മൂക്കു മുട്ടെ ബിരിയാണി തിന്ന് നാരങ്ങാവെള്ളവും കുടിച്ചു മടങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ വെറും കയ്യോടെ മടങ്ങേണ്ട, വേഗം ഇവ അകത്താക്കിയാൽ സമ്മാനവും കാത്തിരിപ്പുണ്ട്. ഫ്രണ്ട്ഷിപ്പ് ഡേയിൽ (സൗഹൃദ ദിനം) കോവളത്തെ ഉദയസമുദ്ര ബീച്ച് ഹോട്ടലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആറ് ടീമിനേ മത്സരിക്കാനാവൂ. ഓരോ ടീമിലും ആറു പേർ വീതം വേണം. സംഘം പത്തിടങ്ങഴി ബിരിയാണിയും അഞ്ചു ലിറ്റർ നാരങ്ങാ വെള്ളവും അകത്താക്കണം. ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് മത്സരം. ‘തീറ്റക്കാരുടെ പോരാട്ടം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. അപ്പോൾ പൊരിഞ്ഞ പോരാട്ടത്തിന് (തീറ്റ) തയ്യാറെടുത്തോളൂ.. വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ സംഘങ്ങൾക്ക് തെരഞ്ഞെടുക്കാം. വെജിറ്റേറിയന് 2500 രൂപയും നോൺ വെജിറ്റേറിയന് 3500രൂപയും രജിസ്‌ട്രേഷൻ ഫീസുണ്ട്.
ixigo to launch voice-enabled travel assistant ‘Tara’
ixigo has plans to roll out ‘Tara’, a voice-enabled travel assistant, for its customers by the year end. “Among the 500 million user base which will come online in the next three years, we expect 100 million across India to be interacting using voice as a medium in the same duration. And this is one of the reasons we are planning to enter the segment,” said Aloke Bajpai, CEO and Co-founder, ixigo. Tara will be initially available in English and Hindi, and in regional languages later on. On getting the accent 100 per cent correct, the company is working on ... Read more
ആപ്പിള്‍ കൊയ്യാന്‍ കാന്തല്ലൂര്‍
സഞ്ചാരികള്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്‍പേ ആപ്പിള്‍ വസന്തമെത്തി. തെക്കന്‍ കാശ്മീര്‍ എന്ന വിളിപ്പേരുള്ള കാന്തല്ലൂരാണ് ആപ്പിളുകള്‍ വിളഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആപ്പിള്‍ കൃഷി നടക്കുന്ന ഏക മേഖലയാണ് കാന്തല്ലൂര്‍. കാന്തല്ലൂറിലെ പുത്തൂര്‍, പെരുമല, ഗുഹനാഥുരം, കുളച്ചി വയല്‍ മേഖലയിലാണ് ആപ്പിളഅ# വിളവെടുക്കുവാന്‍ പാകത്തിന് നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം വിളവില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഫാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായി മാറുകയാണ് ആപ്പിളുകള്‍. വര്‍ഷാദ്യമായിരുന്നു ആപ്പിള്‍ ചെടി പൂവിട്ടത്. ഫാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആപ്പിളുകള്‍ നേരിട്ട് വാങ്ങുവാന്‍ കഴിയും. ഒരുമരത്തില്‍ നിന്ന് 30 ആപ്പിളുകള്‍ വരെ ലഭിക്കും. ശീതകാല പച്ചക്കറി കൃഷിയോടൊപ്പം സബര്‍ജിയല്‍, പ്‌ളംസ് എന്നിവ വിളയുന്ന സാഹചര്യത്തില്‍ ചില കര്‍ഷകര്‍ പരീഷണാടിസ്ഥാനത്തില്‍ ചെയ്തതാണ് ആപ്പിള്‍ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
മലനാടിന്റെ മനോഹാരിതയ്ക്ക് ഉണര്‍വേകി ഡിടിപിസി
മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്. സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്. റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം. കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡി ടി പി സി അധികൃകര്‍ സന്ദര്‍ശിച്ചിരുന്നു. സഞ്ചാരികളുടെ സന്ദര്‍ശനത്തിരക്കേറുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ്. കേട്ടഞ്ചരിമല വനം വകുപ്പിന്റേതാണ് മതിലുകെട്ടി വേര്‍തിരിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വനാതിര്‍ത്തിക്ക് പുറത്ത് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സന്ദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പങ്ക് വെച്ചത്. ഇടക്കാനം പടയങ്കല്ല് മലകളിലെ സ്ഥലങ്ങള്‍ സൗജന്യമായി നല്‍കാന്‍ താത്പര്യപ്പെട്ട് ചിലര്‍ രംഗത്ത് ... Read more
Breakout Hotels is looking for hospitality professionals
Photo Courtesy: The Old Inn Breakout Hotels is looking for the following candidates at their following properties: Nihara Resort and Spa, Cochin Front office – Guest Service Agent F&B production – Commis Chef La Plage Marari, Alleppey Front office – GSA Housekeeping – Supervisor Food and Beverage Service – Guest Service Agent, Captain, Executives Food and beverage production – Commis Chef, CDP, Senior CDP/Junior Chef – Indian, South Indian, Continental, Chinese cuisines. Resumes may send to sajan@breakouthotels.com Candidates based out of Kerala only need to apply. NB: Tourism News Live has given the news as it is received and do ... Read more
ഗോവ കുടിയൻ ഫിറ്റ്; ഗോവയ്ക്ക് ഫിറ്റല്ലാത്തത് ടൂറിസ്ററ് കുടിയന്മാരെന്നു മന്ത്രി
ഗോവക്കാരായ കുടിയന്മാർ നേരെ നടക്കുമ്പോൾ സന്ദർശകരായി വരുന്ന കുടിയന്മാർ ആടിയാടി നടക്കുന്നു- പരാമർശം ഗോവ ടൂറിസം മന്ത്രി മനോഹർ അജ്ഗാവങ്കറിന്റേതാണ്. ഗോവയുടെ സംസ്കാരം മാനിക്കാത്ത സന്ദർശകർ ഇവിടേയ്ക്ക് വരേണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് ഉപയോഗിക്കുന്നവർ, ബീച്ച് വൃത്തികേടാക്കുന്നവർ ഇവർക്കൊന്നും ഇവിടെ ഇടമില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പല സന്ദർശകരും മദ്യപിച്ച് നടുറോഡിൽ ശല്യമുണ്ടാക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല. ബീച്ചുകളിലും വഴിയോരങ്ങളിലും വഴിവാണിഭം നടത്തുന്നതും വലിയ പ്രശ്നമാണ്. നിലവിലെ നിയമം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. ഇവരെ ഒഴിപ്പിക്കാൻ ചെന്നാൽ ഇവർ സാധനങ്ങൾ ഉപേക്ഷിച്ച് ഓടിയൊളിക്കും. പിന്നീട് ഈ സാധനങ്ങൾ എടുക്കാൻ ഇവർ വരാറില്ല. ബീച്ചുകളിലെ മാലിന്യ പ്രശനം പരിഹരിക്കാൻ വാട്സ് ആപ് നമ്പർ നൽകിയിട്ടുണ്ട്. ഏതെങ്കിലും ബീച്ചിൽ മാലിന്യം കണ്ടാൽ അതിന്റെ ചിത്രമെടുത്തു ഈ വാട്സ് ആപ് നമ്പറിൽ ഇട്ടാൽ മതി. പന്ത്രണ്ടു മണിക്കൂറിനകം പരിഹാരം കണ്ടിരിക്കുമെന്നും ഗോവൻ ടൂറിസം മന്ത്രി പറഞ്ഞു. ഗോവൻ സംസ്കാരം മാനിക്കാത്ത സഞ്ചാരികളെ ആട്ടിയോടിക്കുമെന്ന പ്രസ്താവനയിലൂടെ ... Read more
Drunken Goans are different from drunken tourists – Manohar Ajgaonkar
“Tourists who do not respect the culture of Goa and create nuisance by littering on the beaches or taking narcotic drugs are not welcome in the state”, said Manohar Ajgaonkar, Tourism Minister of Goa. He was talking in the Legislative Assembly on 26th July 2018.The minister also said that existing laws were not strong enough to confront the nuisance created by hawkers on the beaches in the state According to Ajgoankar there is a difference between a drunk Goan and a tourist who is drunk. “Goans will walk straight on the road while tourists walk shaking their body,” said the minister. Speaking on other issues at the beach like stray animals, ... Read more
ബംഗാൾ എന്ന പേരിനും മാറ്റം; ഇനി സംസ്ഥാനം ‘ബംഗ്ല’
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള തീരുമാനം സംസ്ഥാന നിയമ നിയമസഭ പാസ്സാക്കി. തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പേര്മാറ്റം യാഥാര്‍ഥ്യമാകും. ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുമ്പ് പറഞ്ഞിരുന്നു. 2011 ല്‍ ബംഗാളിന്റെ പേര് പശ്ചിം ബംഗോ എന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇതിന് കേന്ദ്രാനുമതി ലഭിച്ചില്ല. എല്ലാ സംസ്ഥാനങ്ങളുടെയും മീറ്റിങ്ങിന് വിളിക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ അവസാനം വരുന്നത് കൊണ്ടാണ് പേര് മാറ്റുന്നത്.