Author: Tourism News live

ഇടുക്കിയില്‍ നീരൊഴുക്ക് കൂടുന്നു ; ട്രയല്‍ റണ്‍ തുടരും

ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം.. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.  

പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള

യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ രവി പിള്ള. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് കൈമാറി. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.

First international tourism port is coming up in Cambodia

Kampot Beach (Photo Courtesy: Mad Monkey Hostels Cambodia is planning to construct the first international tourism port in the coastal province of Kampot. The foundation stone for the port has been laid on Wednesday, on 8th August 2018. “The port will be developed with the financial aid of USD 8 million from the Asian Development Bank.  The four-hectare is coming up in Chhum Kreal commune of Tek Chhou district,” said Thong Khon, the Tourism Minister “The port will improve tourism in the province by connecting seaborne tourists from Thailand and Vietnam,” he said in a speech during the ground-breaking ceremony. ... Read more

വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട്  ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട് അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് ... Read more

കുതിരാൻ കുതിരുന്നു; ആശങ്ക സൃഷ്ടിച്ചു മണ്ണിടിച്ചിൽ

  കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്കയുണർന്നു.തുരങ്കത്തിന്റെ കിഴക്കു ഭാഗത്താണ് അപകട ഭീഷണിയുയർത്തി മണ്ണിടിച്ചിൽ തുടരുന്നത്. കനത്ത മഴയിൽ രാവിലെ മുതലായിരുന്നു മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയാൻ മുകള്ഭാഗത്തായി കോൺക്രീറ്റ് കെട്ടിയ ഭാഗം തുരങ്കത്തിന് മുകളിലേക്ക് ഇടിഞ്ഞു വീണു. സംഭവത്തെത്തുടർന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതി വിലയിരുത്തി. എഡിഎം ലതികയുടെ നേതൃത്വത്തിലും സ്ഥിതി അവലോകനം ചെയ്തു.

ആളിനേക്കാൾ വലിയ മീൻ,രുചിയിലും കേമൻ. കോതമംഗലത്തെ ഭീമൻ മത്സ്യം വളർന്നത് വൻകര കടന്ന്

ആളിനേക്കാൾ വലിയ മീൻ. വളർന്നു വലുതായത് വൻകരകൾ കടന്ന് . കോതമംഗലത്തെ ഭീമൻ മത്സ്യം ജനങ്ങൾക്ക് വിസ്മയക്കാഴ്ചയായി. 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുണ്ട് ഈ വമ്പൻ മീനിന്. പോത്താനിക്കാട്ട് ജോർജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് ഇതിനെ വളർത്തിയത്. ആമസോൺ ജലാശയത്തിൽ കാണുന്ന ‘അരാപൈമ ജിജാസ്’ മത്സ്യമാണിത്. ഏഴു വർഷം മുമ്പ് തൃശ്ശൂർ സ്വദേശിയിൽനിന്ന് ആന്റണി വാങ്ങിയതാണ്. നാടുകാണിയിലെ ഫാം കുളത്തിലാണ് മീനിനെ വളർത്തിയത്. മത്തിയാണ് വമ്പൻ മീനിന്റെ ഇഷ്ട ആഹാരം. ദിവസേന രണ്ടു കിലോ മത്തിയാണ് മീനിന്റെ ഭക്ഷണം. വളരെ ഇണക്കമുള്ളതാണ് മീൻ. തല ഭാഗം ഇരുണ്ട നിറവും ഉടൽ ചുവപ്പ് കലർന്നതുമായ മനോഹരമായ മത്സ്യമാണ്. വളർത്തിയിരുന്ന കുളം പോരാതെ വന്നപ്പോൾ മറ്റൊരാൾക്ക് വിറ്റിരുന്നു. ഫൈബറിൽ തീർത്ത പ്രത്യേക ടാങ്കിൽ മിനിലോറിയിൽ കൊണ്ടു പോകുന്നതിനിടെ മീൻ ചത്തുപോയി. ടാങ്കിൽ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറഞ്ഞു. മീനിന് കുളം പോരാതെ വന്നപ്പോൾ ഭൂതത്താൻകെട്ടിലെ പെരിയാർവാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള ... Read more

കരങ്ങള്‍ കാക്കും പാലം

വിയറ്റ്‌നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ  ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് 500 അടി നീളമാണുള്ളത്. പാലം താങ്ങി നിറുത്തുന്നത് കരിങ്കല്ലിന് സമാനമായ രണ്ട് വലിയ കൈകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതിയായാണ് ഈ പാലം കണ്ടാല്‍ തോന്നുന്നത്. ബാന ഹില്‍സ് റിസോര്‍ട്ടിലെ തേന്‍തായി ഗാര്‍ഡന് മുകളിലാണ് ഈ പാലം. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919-ല്‍ ഹില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരുന്നു. ഏറ്റവും നീളം കൂടിയ നോണ്‍സ്റ്റോപ്പ് സിംഗിള്‍ ട്രാക്ക് കേബിള്‍ കാര്‍ ഇവിടെയുണ്ട്. ഇത് ഗിന്നസ് ... Read more

കണ്ണായ സ്ഥലങ്ങൾ; കൺകണ്ട നേതാക്കളുടെ അന്ത്യവിശ്രമ ഇടങ്ങൾ, പോകാം ഇവിടങ്ങളിലേക്ക്..

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്കാരം എവിടെ നടത്തണമെന്ന് നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതിയുടെ തീർപ്പു വന്നിട്ട് മണിക്കൂറുകളായില്ല. മറീനാ ബീച്ചിൽ നടത്തണമെന്ന നിലപാടിലായിരുന്നു ഡിഎംകെ. ഇവിടെ സംസ്കാരം അനുവദിക്കില്ലന്നു തമിഴ്‌നാട് സർക്കാരും. ഒടുവിൽ മറീനാ ബീച്ച് കരുണാനിധിയുടെ സംസ്കാര സ്ഥലമായി ഹൈക്കോടതി അനുവദിച്ചു. അണ്ണാ സ്‌ക്വയർ എന്തുകൊണ്ട് മറീനാ ബീച്ച്? തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ നഗരത്തിലെ മറീനാ ബീച്ച്. ലോകത്തെ നഗരങ്ങളിൽ നീളം കൊണ്ട് രണ്ടാം സ്ഥാനമാണ് മറീന ബീച്ചിന്.സെന്റ് ജോർജ് കോട്ട മുതൽ ബസന്ത് നഗർ വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വ്യാപിച്ചു കിടക്കുന്നത്. തീരത്തു നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. മുഖ്യമന്ത്രിമാരായിരുന്ന സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതദേഹമാണ് മറീനാ ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന സി. രാജഗോപാലാചാരി, കെ.കാമരാജ്, ഭക്തവത്സലം എന്നിവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഗാന്ധി മണ്ഡപത്തിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ജാനകി രാമചന്ദ്രനെ സംസ്കരിച്ചത് സ്വന്തം ... Read more

GPS Premier event for travel and tourism interaction at Kochi

Global Panorama Showcase (GPS) is a Premier Business Networking Event and Business-to-Business team, who have been conducting trade shows in various cities of India. The events provide a platform for interaction and business between tour operators and travel Agents to understand the each other and build good business relationships. GPS is conducting an event in Kochi to facilitate interaction between the buyers and sellers in the tourism industry. The event, which will be hosted at Le Meridian hotel, will be for three days starting from Thursday, 9 August, 2018 to Saturday, 11 August, 2018. First day of the event will ... Read more

Goa’s first mobile app based taxi service ‘GOAMILES’ launched

GOAMILES, Goa’s first mobile app based taxi service,  was launched by Manohar Parrikar, Chief Minister of Goa at the Secretariat Complex, Porvorim. GOAMILES will provide the convenience of booking a taxi immediately upon arrival in the state at reasonable, government approved rates. The GOAMILES app can be downloaded from Google Play Store and Apple Store. Speaking at the launch, Parrikar said, “Goa can now take tourists for miles through the new app based taxi service which will be affordable and give travellers a comfortable journey from the time they arrive till they leave. I congratulate Goa Tourism for launching this initiative ... Read more

ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍

ഈ വര്‍ഷത്തെ ഓണം വാരാഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് നടത്തുന്നത്. 24 ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഓണം വാരാഘോഷത്തിനു തുടക്കമാകും . 31 വേദികളിലായി വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. വാരാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കവടിയാര്‍ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 30 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും.

ആതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്

അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു

ലോക്കോ പൈലറ്റിന് ഇനി ട്രോളി ബാഗ്; മാറ്റത്തിനൊരുങ്ങി റെയില്‍വേ

ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയില്‍വെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങള്‍ രേഖപ്പെടുത്തുന്ന മാനുവല്‍ ബുക്കുകളും ഫ്‌ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവല്‍ ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡല്‍ഹി ഡിവിഷനിലെ 12459 ന്യൂഡല്‍ഹി-അമൃത്സര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എന്‍ജിനുസമീപത്തേയ്ക്കും ഗാര്‍ഡിനും ഇരുമ്പുപെട്ടി എത്തിക്കാന് പോര്‍ട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്‌ഫോമില്‍ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയില്‍വെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. പോര്‍ട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാന്‍ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവല്‍ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമായി ജീവനക്കാര്‍ വിലയിരുത്തുന്നു.

World’s first ‘sky water theme park’ is coming up in Malacca, Malaysia

Picture Courtesy: Hatten Land Malacca (Melaka) is expected to have a RM200 million (USD 49.2 million) water theme park, the largest in the Malaysian UNESCO World Heritage city. A collaboration between Singapore’s Hatten Land, Samsung C&T Corporation – which also operates South Korea’s Everland Resort – and water slides designer Polin Waterparks, Splash World at Harbour City is due for completion by end of 2019 and expected to be opened to the public in the first half of 2020. A joint statement by the partners said that the water park, located 14 floors above ground, will be “the world’s first ... Read more

വ്യാജ വാര്‍ത്താ പ്രചരണം തടയാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്‌സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമേ ഒരേസമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല, ക്വിക്ക് ... Read more