Author: Tourism News live
Dubai to enhance air connectivity with India to boost tourism
India is the biggest tourism markets for Dubai and it aims at doubling number of tourists in the coming years. Last year around 2.1 million Indians visited Dubai. In order to achieve the target, Dubai is planning to enhance the air connectivity with India. “Air connectivity at present is not enough; we are running at almost full capacity. With the kind of campaigns we are running, demand will increase further. We are working with Indian carriers to facilitate dialogue with the civil authorities and the airports in Dubai to make it easier for them to bring in more capacity,” said ... Read more
ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി
ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ... Read more
Thailand records increase in tourist arrivals; 2.66 mn FTAs in Sep
Thailand has witnessed a 2.13 per cent increase in tourist arrivals in September compared to the same period last year. “The number of Chinese visitors declined for three consecutive months,” said the Tourism Ministry in a statement. There were 2.66 million foreign tourists in September, which helped generate ฿140 billion (RM17 billion), said the statement. Tourists from East Asia accounted for about 73 per cent of all arrivals. However, the number of Chinese tourists in September dropped by almost 15% from a year earlier. The number has been declining since a boat accident in July, which killed 47 Chinese visitors. ... Read more
ട്രെയിന്‍ യാത്രക്കിടെയുള്ള ദുരനുഭവങ്ങളില്‍ ഭയപ്പെടേണ്ട; പുതിയ ആപ്പുമായി റെയില്‍വേ
ട്രെയിന്‍ യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവങ്ങളില്‍ തല്‍ക്ഷണം പരാതി പറയാനുളള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിക്കുന്ന മോഷണം, പീഡനം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ അടുത്ത റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ പരാതി നല്‍കാനെ സംവിധാനമുളളൂ. പകരം ട്രെയിനില്‍ വച്ചുതന്നെ പരാതി നല്‍കാനുളള സംവിധാനമാണ് റെയില്‍വേ ഒരുക്കാന്‍ പോകുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാനുളള സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ മധ്യപ്രദേശില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കി ക്ഷണനേരത്തിനുളളില്‍ റെയില്‍വേ പൊലീസിന്റെ സേവനം ലഭ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇത്തരം പരാതികളെ സീറോ എഫ്‌ഐആര്‍ എന്ന് കണക്കാക്കി നടപടി സ്വീകരിക്കും. അതായത് ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ആണോ സംഭവം നടന്നത്, അത് കണക്കാക്കാതെ നടപടി സ്വീകരിക്കുമെന്ന് ... Read more
Boracay re-opens with bans on eating, drinking and swimming on the beach
Boracay has re-opened to tourists visiting the Philippines after it was forced to close down due to the high levels of sewage and damage that was ruining it. The visitors will be allowed from October 26. The six-month closure has led to a number of new rules for tourists to follow. The island, which was forced to close in April, restrict most of the popular beach activities such as smoking or drinking alcohol as well as dining on the beach. It is also said that there are restrictions regarding building sandcastles. Water excursions such as boats and skiing and diving activities ... Read more
Foreign tourists can attend Indian weddings with a fees
A website, ‘Join My Wedding,’ allows foreign visitors to pay and attend grandeur wedding ceremonies in India, with a fees. Marriage ceremonies in India are usually grand multi-day celebrations with their opulent decor, meaningful traditions, and lively receptions. Foreign tourists would have attended Indian weddings to experience the charm and diversity prevailing in each region. Now with this website tourists get an opportunity to attend a wedding ceremony, which they can select from the website and be part of it. The practice is getting popularity among foreign tourists and a new tourism sector has evolved with a name ‘wedding tourism’. ... Read more
മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ കപ്പലിനു ആന്‍ഗ്രിയ എന്ന പേരുനല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശിവജി എന്ന പേരിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് ആന്‍ഗ്രേ. ”ശിവജി സമുദ്ര” എന്നായിരുന്നു അദ്ദേഹത്തെ ആളുകള്‍ ബഹുമാനത്തോടെ വിളിച്ചിരുന്നത്. മുംബൈ തുറമുഖ വകുപ്പിന്റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ് ആഡംബരത്തിന്റെ മകുടോദാഹരണമായ ഈ പടുകൂറ്റന്‍ നൗക. 399 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ എട്ടു ഭക്ഷ്യശാലകളും കോഫി ഷോപ്പും ... Read more
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്‍പന തുടങ്ങി
നവംബര്‍ ഒന്നിനു സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ. മേയര്‍ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ് ജോര്‍ജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍, പേയ്ടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Tourism Ministry sanctions Rs 3 lakh for Navaratri celebrations in Kerala
Tourism Minister for State (I/C), Govt. of India, K J Alphons has sanctioned Rs 3 lakh for the Navaratri celebrations in Kerala’s capital, Thiruvananthapuram, which is slated to be held on October 21. The amount will be handed over to the Travancore Navaratri Utsava Trust. “The Navratri celebrations in Thiruvananthapuram carries a rich legacy of almost 200 years. It is necessary to protect Kerala’s great historical heritage,” said the minister. The Navaratri festival is celebrated in Travancore from AD 972 onwards. This is the first time that the celebration is receiving financial aid from the central government. The Navarathri festival ... Read more
Etihad introduces ‘The House’ in Sydney and Melbourne
Etihad Airways has named Sydney and Melbourne as the next airports in the global rollout of new lounge brand ‘The House’, recently launched by the airline in partnership with No1 Lounges. Eligible customers of Etihad Airways, and those of its partner airline, Virgin Australia, travelling through Sydney will be able to experience The House from Tuesday October 23, while the new upgraded lounge experience will open for customers departing Melbourne on Saturday October 27, following the brand’s launch at Heathrow Terminal 4, on 5 October. The House is the result of a unique collaboration between Etihad Airways and award-winning lounge ... Read more
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു
രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു. വിമാനത്താവളം ഉദ്ഘാടനം നടക്കുമ്പോഴേക്കും 300 സിഐഎസ്എഫുകാര്‍ ടെര്‍മിനല്‍ കവാടം മുതല്‍ സുരക്ഷയൊരുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലികമായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ബാരകിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് മാറും. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ... Read more
സര്‍ക്കാര്‍ അറിയുന്നുണ്ടോ? നടുവൊടിഞ്ഞു കിടപ്പാണ് ടൂറിസം മേഖല
ഭയാനകമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സ്ഥിതി. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്. കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണെന്ന് പറയാം. മദ്യ നിരോധനം, നോട്ട് നിരോധനം, ജിഎസ്ടി, നിപ്പ വൈറസ് ബാധ എന്നിവയൊക്കെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം മെല്ലെ തലയുയര്‍ത്തി വരുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്കേറ്റ അടിയായി പ്രളയവും തുടര്‍ന്നുള്ള അലര്‍ട്ടുകളും. പ്രളയാനന്തര കേരളത്തില്‍ നിശ്ചലമായത് ടൂറിസം മേഖല മാത്രമാണ്. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടു ... Read more
Now you can travel from Mumbai to Goa in India’s first passenger cruise
How to reach Goa from Mumbai searches always used to show the scenic rail journey on the Konkan route or the long road trip and the easy and fast flight services, but, now there’s a water route open between the two destinations. India’s first ever passenger cruise ship service, Angriya, will ferry you from Mumbai to Goa for just Rs 7000/-. The glamorous cruise between Mumbai and Goa, is sure going to attract a large number of domestic and foreign tourists. A one-way ticket for the cruise will approximately cost Rs 7,000 for a bed in the dorm and Rs 11,000 for a ... Read more
ട്രെയിന്‍ യാത്രയ്ക്കുള്ള വിവരങ്ങള്‍ അറിയാന്‍ ‘ആസ്‌ക് ദിശ’യുമായി റെയില്‍വേ
ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു. ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും. ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ റെയില്‍വേ മാറി. ബംഗലുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോ റോവര്‍ കമ്പനിയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ചാറ്റ് ബോട്ട് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കളോട് ഇന്റര്‍നെറ്റിലൂടെ സംവദിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കി വച്ചിട്ടുള്ള പ്രോഗ്രാമുകളാണ് ചാറ്റ് ബോട്ടുകള്
റെയില്‍വേ എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുന്നു
എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ റെയര്‍വെ കര്‍ട്ടന്‍ ഉപയോഗിച്ചുതുടങ്ങിയത്. 2014ല്‍ തീപ്പിടുത്തമുണ്ടായതിനെതുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍നിന്ന് കര്‍ട്ടന്‍ ഒഴിവാക്കിയിരുന്നു.