Author: Tourism News live
Tour with Shailesh: 66th Nehru Trophy Boat Race in Alappuzha
The 66th edition of the Nehru Trophy Boat Race (NTBR) took place at the Punnamada lake in Alappuzha on 10th November 2018. Around 81 boats, including 25 snakeboats, made a splash on Punnamada Lake. The event gave the much-needed impetus to the flood-ravaged backwater tourism sector. Kerala Governor P Sathasivam has inaugurated the event in the presence of Kerala ministers and other dignitaries. South Indian young star Allu Arjun flagged of the race. Kerala Blasters foot ball team was also present at the venue to cheer up the oarsmen. Payippadan has become the fastest snake boat (Chundan vallam) and winner ... Read more
Nehru Trophy Boat race to take place in Alappuzha today
The stage is set for the 66th edition of the Nehru Trophy Boat Race (NTBR) at the Punnamada lake in Alappuzha. Around 81 boats, including 25 snakeboats, will make a splash on Punnamada Lake today. The event is expected to give the much-needed impetus to the flood-ravaged backwater tourism sector. The 66th edition of the race, slated to be held on August 11, was postponed due to flood. After the preliminary selection rounds, the final race will begin at 2.30 pm and end at 5.30 pm. Kerala Governor P Sathasivam will be the chief guest, and Union Minister for Tourism, Alphons Kannanthanam, ... Read more
മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു
നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.
കിറ്റ്സിലെ പരിപാടികളില്‍ അതിഥിയായെത്തി; ടൂറിസത്തെക്കുറിച്ച് അറിഞ്ഞു; ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ കിറ്റ്സ് വിദ്യാര്‍ഥിനി
വിദ്യാ മോഹനും സഹപാഠികളും തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് അഥവാ കിറ്റ്സ് സ്ഥിതിചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ഇവിടെ നഗരസഭാ കൌണ്‍സിലര്‍ വിദ്യാ മോഹനാണ്. കിറ്റ്സില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴൊക്കെ സ്ഥലം കൌണ്‍സിലര്‍ വിദ്യാ മോഹനെയും അതിഥിയായി ക്ഷണിക്കും. അങ്ങനെ ടൂറിസം രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ കൌണ്‍സിലര്‍ ഇവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. ബിരുദപഠനം പൂർത്തിയായ ഉടനെയാണ‌് നഗരസഭാ തെരഞ്ഞെടുപ്പിൽ വിദ്യ സ്ഥാനാർഥിയാകുന്നത‌്. തൈക്കാട‌് വാർഡിൽനിന്ന് വിജയിക്കുകയുംചെയ‌്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന‌് പഠിക്കാൻ സാധിച്ചില്ല. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം. വിദ്യാ മോഹന്‍ മുഖ്യമന്ത്രിക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ‌് കിറ്റ‌്സ‌്. കൂടുതൽ അടുത്തറിഞ്ഞതോടെ തുടർപഠനത്തിനുള്ള മോഹം മനസ്സിലെത്തി. എംബിഎ ടൂറിസം ആൻഡ‌് ട്രാവൽ കോഴ‌്സിന‌് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചതോടെ കിറ്റ‌്സിൽ എത്തി. സ്വന്തം വാർഡിലുള്ള സ്ഥാപനമെന്ന സൗകര്യമുണ്ട‌്. വിദ്യാർഥിയെന്നനിലയിൽ പഠനവും ക്ലാസും ജനപ്രതിനിധിയെന്ന നിലയിൽ കൗൺസിലറുടെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൊണ്ടുപോകാനും നിർവഹിക്കാനും കഴിയുന്നു. കിറ്റ‌്സിൽ പ്രിൻസിപ്പലും ... Read more
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഉത്സവതുല്യമാകും; സംഘാടക സമിതി ഞായറാഴ്ച്ച
ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളം തുറക്കുക ഉത്സവ സമാനമായ അന്തരീക്ഷത്തിലാകും. സംഘാടക സമിതി രൂപീകരണം ഞായറാഴ്ച മട്ടന്നൂരില്‍ നടക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപമാകും ഉദ്ഘാടനവേദി. ഇവിടെ വലിയ പന്തലാകും തയ്യാറാക്കുക. മുഖ്യമന്ത്രിക്കും മറ്റ് അതിഥികള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കും. കണ്ണൂരിന്‍റെ സംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന രീതിയിലാകും ഉദ്ഘാടനച്ചടങ്ങ്.തെയ്യം, കഥകളി, ചെണ്ടമേളം,കളരിപ്പയറ്റ് എന്നിവയുണ്ടാകും. കണ്ണൂരില്‍ നിന്നും ആദ്യം പറന്നുയരുക അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്.ഡിസംബര്‍ 9 രാവിലെ 11ന് വിമാനം ടെക് ഓഫ് ചെയ്യും.
New Istanbul airport opens, launches first flight to Baku
Turkish President Recep Tayyip Erdoğan has officially opened the first phase of the new Istanbul Airport on 29 October – Turkish National Day. The aircraft of Turk Hava Yolları company operating the first flight from the new Istanbul airport has landed at the Heydar Aliyev International Airport. The airport which spans around 823 million square feet in size, is poised to become the world’s largest airport when completed in 2028. Having departed from Istanbul at 09:30, the aircraft landed in Baku at 13:25. Starting from November 8, one flight from Istanbul Airport to Baku will be carried out daily. The Ataturk Airport in ... Read more
Delhi, Mumbai model development for Trivandrum airport
The Trivandrum International Airport in Kerala, along with five other airports, is to be developed in the lines of the Delhi and Mumbai airports model. The Union Cabinet on Thursday gave an “in principle” approval for operating, managing and developing six non-metro airports — Ahmedabad, Jaipur, Lucknow, Guwahati, Thiruvananthapuram and Mangaluru — under Public Private Partnership (PPP). This is expected to enhance the revenue to Airports Authority of India (AAI) and increased economic development in these areas in terms of job creation and related infrastructure. “The PPP in airport infrastructure projects has brought World class infrastructure at airports, delivery of efficient and timely ... Read more
തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്, വരുന്നത് വന്‍ വികസനം;സ്വാഗതം ചെയ്ത് ടൂറിസം മേഖല
മുംബൈ, ഡല്‍ഹി, ബംഗലൂരു വിമാനത്താവള വികസന മാതൃകയില്‍ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നു. ഇവയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടത്തിപ്പ്,വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനി ഉത്തരവാദിത്വമാണ്. അഹമ്മദാബാദ്, ജയ്പൂര്‍,ലക്നോ,ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിലെ ടൂറിസം മേഖലയ്ക്കു പ്രയോജനം ചെയ്യുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രതികരിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
Miami Beach invites travellers to celebrate the holiday season
Miami Beach is calling all travellers to embrace culture and the most wonderful time of the year this holiday season. From global dining experiences at luxury resorts and restaurants inspired by the season to worldly and artistic performances filled with holiday spirit and unparalleled shopping options to discover unique gifts from around the globe, Miami Beach is like no other place in the world, especially during the holidays. “Miami Beach is home to a number of holiday-inspired events, shows and experiences, all showcasing the city’s vibrant cultural landscape. Visitors will find days filled with sun, surf and sand, all while ... Read more
പൊതുസ്ഥലത്ത് തുപ്പിയാല്‍ പുണെയില്‍ ശിക്ഷ
മഹാരാഷ്ട്രയിലെ പുണെയില്‍ പൊതുസ്ഥലത്ത് തുപ്പരുതേ. തുപ്പിയാല്‍ പിഴയും തടവും ശിക്ഷയായി ലഭിച്ചേക്കും. റോഡ്,പാര്‍ക്കുകള്‍,പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് തുപ്പല്‍ നിരോധിച്ചത്. ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നഗരസഭ നിയോഗിച്ചു . തുപ്പുന്നവരെക്കൊണ്ട് അപ്പോള്‍ തന്നെ അത് തുടപ്പിക്കുകയും നൂറു രൂപ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുണെ മുനിസിപ്പല്‍ കമ്മീഷണര്‍ സൌരഭ് റാവു പറഞ്ഞു. ഒരാളുടെ മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കിക്കോളും എന്ന ചിന്താഗതിയും ഇത്തരം നടപടികളിലൂടെ മാറ്റാനാകുമെന്ന പക്ഷക്കാരനാണ് നഗരസഭാ കമ്മീഷണര്‍. പുണെ നഗരസഭയുടെ നടപടികളോട് ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണെങ്കിലും തെരുവില്‍ തുപ്പാന്‍ ആള്‍ക്കാര്‍ മടിക്കുന്നുണ്ട്. പോയവര്‍ഷം രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ സ്ഥാനമായിരുന്നു പുണെയ്ക്ക്
സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more
Emirates gives travellers a taste of home this Thanksgiving
Emirates is firing up its ovens for Thanksgiving celebrations on board and on the ground. The airline will offer customers special holiday menus across all classes on flights between Dubai and the US and in the respective airport lounges. The Thanksgiving menu will be available to customers travelling between Dubai and the US from November 22 to 25. First and Business Class passengers can choose from appetisers including: a smoked duck salad, served with poached fig, pickled beetroot, green beans, plum chutney and hazelnuts; a creamy cauliflower soup; a pumpkin soup with toasted pumpkins seeds and chives; or a smoked ... Read more
റിവര്‍ റാഫ്റ്റിങ്ങ് അനുഭവിച്ചറിയാം കബനിയിലെത്തിയാല്‍
കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും നല്‍കണം. നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് ആയിരം രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ... Read more
ട്രെയിന്‍ നിര്‍ത്തിയത് മൂര്‍ഖന്‍; സംഭവം വൈക്കം റോഡ് സ്റ്റേഷനില്‍
റെയിൽവേ വൈദ്യുതി ലൈനില്‍ പാമ്പ‌് വീണ‌് വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന‌് ട്രെയിൻ നിന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം വ്യാഴാഴ്ച രാവിലെ ഏഴരയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിശ‌്ചലമായത‌്. ദിബ്രൂഗഡിൽനിന്നും കന്യാകുമാരിക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസാണ് വൈദ്യുതിനിലച്ചതിനാൽ നിശ‌്ചലമായത‌്. ലൈനില്‍ വീണ പാമ്പ‌് ചത്ത‌് ബോഗിയുടെ മുകളിൽ വൈദ്യുതി സ്വീകരിക്കുന്ന ഭാഗത്ത‌് (പാന്റോഗ്രാഫ‌്) ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു. ഇതേതുടർന്ന‌് രണ്ട‌് മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു. പിറവം റോഡിൽനിന്നും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നാം ലൈനിലൂടെ വണ്ടി എത്തുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന‌് എൻജിൻ നിന്നതിനെതുടർന്ന‌് ലോക്കോ പൈലറ്റും റെയിൽവേ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ പാന്റോഗ്രാഫില്‍ പാമ്പ‌് ചുറ്റിക്കിടക്കുന്നത് കണ്ടത‌്. ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫാക്കിയശേഷം ചത്ത പാമ്പിനെ നീക്കംചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറുകൾക്കുശേഷം 9.30 ഓടെ ട്രെയിൻ യാത്ര തുടർന്നു. ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണ്ണൂർ ... Read more
അടവി -ഗവി ടൂര്‍ വീണ്ടും; നിരക്കില്‍ നേരിയ വര്‍ധനവ്
വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോന്നി- അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാ നിരക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. അടവിയിലെ കുട്ടവഞ്ചി സവാരി,വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. പ്രഭാതഭക്ഷണം,ഉച്ച ഭക്ഷണം,വൈകിട്ട് ലഘു ഭക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 300 രൂപാ കൂടുതലാണ്. കോന്നി വനം വികസന ഏജന്‍സി നിശ്ചയിച്ച നിരക്ക് പ്രകാരം ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് പാക്കേജിനു നല്‍കേണ്ടത്. 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘമാണെങ്കില്‍ ഒരാള്‍ക്ക് 1900 രൂപ മതി. 16 പേരുള്ള സംഘമാണെങ്കില്‍ തുക 1800 ആയി കുറയും.അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ ഏഴിന് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.30ന് അവസാനിക്കും. ഇക്കോ ടൂറിസം സെന്ററില്‍ നിന്നും അടവിയിലേക്കാണ് യാത്ര.ഇവിടെ കുട്ടവഞ്ചി സവാരിയ്ക്ക് ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്,ചിറ്റാര്‍,ആങ്ങമൂഴി,പ്ലാപ്പള്ളി,കോരുത്തോട്,മുണ്ടക്കയം,വളഞ്ഞങ്ങാനം വെള്ളച്ചാട്ടം,കുട്ടിക്കാനം,പീരുമേട്,വണ്ടിപ്പെരിയാര്‍,വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയില്‍ നിന്നും തിരികെ വള്ളക്കടവ്,പരുന്തുംപാര,കുട്ടിക്കാനം,പമുണ്ടക്കയം,എരുമേലി,റാന്നി,കുമ്പഴ വഴി കോന്നിയിലെത്തുന്ന ... Read more