Author: Tourism News live
ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ
182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുക. ഇതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുദ്ധപ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങള്‍. പ്രതിമ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വല്ലഭി എന്ന പേരില്‍ ബുദ്ധമത സര്‍വകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളെപ്പറ്റി പ്രതിപാദിക്കുന്ന ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളില്‍ ഇതേപ്പറ്റിപ്പറയുന്നുണ്ടെന്നും പ്രശീല്‍ രത്‌ന പറയുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ഇപ്പോള്‍ ബുദ്ധമത കേന്ദ്രങ്ങളുള്ളത്. ഇനി ... Read more
Flying out of Delhi airport to be costlier from December 1
From December 1 onwards passengers flying out of Delhi airport will have to pay more by paying some Rs 77 per ticket, with regulator AERA approving revision in service charges. Currently Rs 10 is levied on domestic tickets and Rs 45 on international tickets by the airport operator DIAL as passenger service fee. There are also revisions to certain aeronautical charges, according to an order issued by the Airports Economic Regulatory Authority (AERA). The revised charges would be applicable from December 1. The hike in charges is expected to have a minimal impact on average domestic fares. As per the ... Read more
ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മിന്നല്‍ വേഗത്തില്‍ പായാന്‍ വലിയപാനി എത്തി
ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തി. ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്തും. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്. ‘ കൊച്ചിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കോഴിക്കോട്ടും ബേപ്പൂരും താമസിക്കാമെന്നതുകൊണ്ട് ഇവിടേക്ക് വരാനാണ് ലക്ഷദ്വീപുകാര്‍ക്ക് ഇഷ്ടം. എളുപ്പത്തില്‍ വന്‍കരയില്‍നിന്ന് ദ്വീപില്‍ എത്തിപ്പെടാന്‍ ബേപ്പൂരില്‍ നിന്നാണ് സാധിക്കുക. ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു
രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും ... Read more
Dubai Shopping Festival dates extended by a week
Dubai Festivals and Retail Establishment (DFRE), an agency of Dubai Tourism, has announced that this year’s Dubai Shopping Festival (DSF) will be extended by an extra week, now running from 26 December 2018 until 2 February 2019. Back for the 24th edition, this year’s shopping extravaganza will be the longest in its successful history, bringing shoppers even more exciting events, promotions and opportunities to enjoy rewarding shopping experiences across the city. Bargain-hunters will enjoy additional retail sales, deals and discounts from a diverse range of top global brands, along with mega raffles and more chances to win life-changing prizes from ... Read more
സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more
അതായിരുന്നു മാഞ്ചോലൈയിലേക്കുള്ള പ്ലാന്‍ ‘ഋ’
കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ്‍ പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി. കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും നടക്കില്ലെന്നായപ്പോള്‍ ഒരു ഫാന്‍സി കടയില്‍ കയറിയപ്പോള്‍ പ്ലാന്‍ ഋ മുന്നിലെത്തി വീട്ടിലെത്തിയാല്‍ ചക്കിമോള്‍ക്ക് സമ്മാനിക്കാനുള്ള മുത്തുമാല വാങ്ങാന്‍ ആ കടയില്‍ കയറിയതും മൊഞ്ചനൊരുത്തന്‍ അവിടെയിരുന്ന് മൊബൈലില്‍ ഖല്‍ബില് തേനൊഴുകണ മാപ്പിളപ്പാട്ടും കേട്ടിരിക്കുന്നു. അവന്‍ മലയാളിയാണല്ലേ എന്ന ആത്മഗതം പറഞ്ഞ് കടക്കാരനോട് കിട്ടിയ അവസരത്തില്‍ ചോദിച്ചു… അണ്ണൈ ഇവിടെ അടുത്തു കാണാന്‍ പറ്റിയ സ്ഥലങ്ങള്‍. താമസമുണ്ടായില്ല ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെ കുറിച്ചു തന്നു. ... Read more
World’s first AI-powered auto-follow suitcase is set to arrive this winter
Rover Speed has introduced the world’s first AI-powered suitcase through its newly launched Kickstarter campaign. But unlike other “smart travel” travel suitcase brands that have come and gone, what sets the Rover Speed “travel robot” apart is its effortless autonomous control, obstacle avoidance with smartphone tracking and notifications – all created from the best mobility technology available. The luggage — which has already surpassed its Kickstarter goal of $30,000 in just a week — is set to be released to early backers in January 2019. The suitcase will be available for pre-order for the next 20 days. A “Delivery Before Christmas” ... Read more
Tourism response to Harthal brings in a ripple effect
Procession organized by ATTOI in Thiruvananthapuram Kerala’s tourism sector has been bouncing back to normalcy after the devastating floods of August this year. However, the industry is still facing holdups in various forms from different areas. The recent strike (harthal) in the name of Sabarimala temple was the latest event, which affected the tourists visiting the state. Normally tourists are exempted from strikes or harthals, as they are considered guests of the state. However, for the first time, tourists were also targeted on harthal, which took place on 17th November 2018. The protest in the Kochi International Airport on 16th ... Read more
അറ്റോയിയുടെ പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ: മുഖപ്രസംഗമെഴുതി മനോരമ
ഹർത്താലിനും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനുമെതിരെ സംസ്ഥാനത്തെ ടൂറിസം മേഖല ഉയർത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ . കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടന്നിരുന്നു, കൊച്ചി, മൂന്നാർ ,തേക്കടി എന്നിവിടങ്ങളിലും പ്രതിഷേധവുമായി ടൂറിസം മേഖല തെരുവിലിറങ്ങി. സംസ്ഥാന വരുമാനത്തിന്റെ നട്ടെല്ലായ ടൂറിസം മേഖലയുടെ പ്രതിഷേധത്തിന് മാധ്യമങ്ങൾ മികച്ച കവറേജാണ് നൽകിയത്. കേരളത്തിൽ പ്രചാരത്തിൽ മുന്നിലുള്ള മലയാള മനോരമ ഇക്കാര്യത്തിൽ മുഖപ്രസംഗവുമെഴുതി. മുഖപ്രസംഗത്തിന്റെ പൂർണ രൂപം : കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്ന് വന്നത്. പ്രളയാനന്തരം ആരംഭിച്ച് പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്. എന്നാല്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇതിന് പരിഹാരമായി ഹര്‍ത്താലുകളില്‍ നിന്ന് ... Read more
More people are going abroad but they are spending less money on travel: Study
The 2018 Global Traveler Report reveals that despite record numbers of air travellers, up from 415 million in 2012 to a projected 808 million this year, the size of the travel retail market is slowly shrinking. Global travel retail spending has dropped by $15 billion from $397 billion in 2016 to a projected $382 billion this year. The average travelling consumer is now spending $491 per trip, almost $170 less than in 2012, says the report. Bucking the trends in almost every category is China. Between 2016 and 2018 Chinese travellers increased in outward bound traffic by a staggering 50 per cent ... Read more
കേരളത്തില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഇസ്രായേല്‍
മലയാളികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ വിമാന കമ്പനി അര്‍ക്യ കേരളത്തിലേക്ക് പുതിയ രണ്ട് ഡയറക്റ്റ് ഫ്ലൈറ്റുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇസ്രായേല്‍. ചരിത്രപരമായും മതപരമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. ഇസ്രായേലില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ 20 ശതമാനം ആളുകളും കേരളത്തില്‍ നിന്നുമാണ്. 39,500 ഇന്ത്യക്കാരാണ് 2015-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇത് ഈ വര്‍ഷം അവസാനത്തോടെ 80,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരം ജെറുസലേം ആണ്. വര്‍ഷം തോറും 3.4 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ചരിത്രപ്രസിദ്ധമായ നിരവധി ആകര്‍ഷണങ്ങളാണ് ജെറുസലേമില്‍ ഉള്ളത്. ജെറുസലേം ഓള്‍ഡ് സിറ്റി, ദി ടെംപിള്‍ മൗണ്ട്, ദി വെസ്റ്റേണ്‍ വോള്‍, ടെല്‍ അവിവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ എന്നിവയാണ് ... Read more
Three tips for tackling holiday travel during winter storm season
Last winter, 24 named winter storms hit the US, causing record travel delays and canceling trips around the country. Following the first winter storm of the season, travel insurance comparison site, Squaremouth, breaks down 3 travel insurance tips for travellers. Once a Winter Storm is named it’s too late to get coverage Travel insurance can cover travellers whose trips are impacted by a winter storm, as long as the policy is purchased before the storm was named. Once a winter storm is given an official name by The Weather Channel, it’s considered a foreseen weather event, and it is too ... Read more
കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം. കഴിഞ്ഞ വസന്തോത്സവത്തില്‍ 12 ലക്ഷത്തോളം രൂപ നീക്കിയിരുപ്പുമുണ്ടായി. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തിയിരുന്നത്. അതിനാല്‍ മറ്റ് മേളകള്‍ക്ക് സര്‍ക്കാര്‍ പ്രളയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വസന്തോത്സവത്തിന് തടസമാകില്ല.
Trinus launches innovative three-in-one transformable travel bag
Trinus has just launched their new, innovate three-in-one transformable travel bag. The Trinus 3-in-1 has a unique folding system, turning the bag from a larger travel bag into a laptop bag and finally a smaller crossbody bag. The bag changes size to suit any daily need and is an indispensable travel assistant. The company, which launched the bag through an Indiegogo campaign on Nov. 15, reached 130 per cent of its goal within just two days. “This is becoming a popular bag to have because of how versatile it is. When customers are choosing what the best bag is for ... Read more