Author: Tourism News live

Khajjiar – the Mini Switzerland of India

Khajjiar in Chamba is a less explored tourist destination of Himachal Pradesh. Known among the tourists as the ‘Mini Switzerland of India, the hill station is nestled at 6500 feet from sea level and amid dense pine forests and surrounded by mountain ranges. Blessed with tranquil charm and natural beauty, the hill station will spellbound anyone visit it for the first time. Khajjar is suitable for trekking, relaxation and pampering in the bliss of mountains. Whether traveling in a group or with your family and friends, a holiday in Khajjiar one of the cherished experiences of your life. Khajji Nag ... Read more

ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. 26 ലെഡ് ക്രിസ്റ്റല്‍ ബാറ്ററികളും സൗരോര്‍ജ പാനലുകളുമുപയോഗിച്ചാണ് പ്രവര്‍ത്തനം. ബാറ്ററികളുടെ ചൂട് കൂടിയാല്‍ അഗ്‌നിശമനസംവിധാനം തനിയേ പ്രവര്‍ത്തിച്ചുതുടങ്ങും. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും അബ്രയിലുണ്ട്. പെട്രോളിലോടുന്ന അബ്രകളെക്കാള്‍ 87 ശതമാനം കുറവാണ് ഹൈബ്രിഡ് അബ്രയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം. ഇന്ധന ഉപഭോഗമാകട്ടെ 172 ശതമാനം കുറവാണ്. ചുരുക്കത്തില്‍ പരിസ്ഥിതിക്കിണങ്ങുമെന്ന് മാത്രമല്ല ഹൈബ്രിഡ് അബ്രകളുടെ പ്രവര്‍ത്തനച്ചെലവും താരതമ്യേന വളരെ കുറവാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുതിയ ... Read more

Hoysaleswara Temple – Vestige of 12th Century Temple Architecture

Hoysaleswara Temple in Karanataka is dedicated to Lord Shiva and is located in Halebidu (Halebeedu or Halebid), Hassan. The temple is located at a distance of 150 kms from Mysore. The construction of the temple began in the 12th century by the King of Hoysala. This temple was then looted in the 14th century and it fell into ruins after that It is said that the temple got its name from the King Vishnuvardhana Hoysaleswara, who built the temple. A large amount of contribution was received from the Shaivas (Shiva devotees) for the construction of the temple. It was built ... Read more

പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബൈയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കും പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ... Read more

മരുഭൂവിലൊരു പ്രണയതടാകം

പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും. നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതിസൗഹാര്‍ദ ഇരിപ്പിടങ്ങളും ... Read more

ഓട്ടോ നിരക്കുകള്‍ ഇനി മൊബൈലിലും തെളിയും; വരുന്നു സര്‍ക്കാര്‍ വക ആപ്പ്

സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതിയാണ് ന്യായമല്ലാത്ത നിരക്ക് കൊള്ള. ഇതിനും പരിഹാരമായി സഞ്ചാരിക്കുന്ന ദൂരത്തിനുള്ള കൃത്യമായ ഓട്ടോനിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ ... Read more

Japan beckons LGBT tourists

Japan Tourism is targeting LGBT tourists from abroad to take advantage of their tendency to spend more than average tourists. Tourism industry all over the world strive to attract LGBT travellers, who have considerable purchasing and spending power. It was opined by Shintaro Koizumi, chief executive of Out Japan Co., a Tokyo-based marketing firm conducting seminars and other programs to support corporate clients seeking to learn how to handle issues involving lesbian, gay, bisexual and transgender people. As per statistics available, LGBT tourists spend about twice as much as average travellers, which encourage hotels and other accommodation facility providers in ... Read more

The Forbidden city is illuminated after 200 years!

Qianqing Palace There’s one more reason to visit the forbidden city in Beijing. The corridors of Qianqing Palace, also known as the Palace of Heavenly Purity, the largest hall of the inner court of Beijing’s Forbidden City, was brightly decorated by the Palace lanterns were hung up after 200 long years. The palace lanterns, a must-have decoration for the traditional Spring Festival during the Ming and Qing dynasties (1369-1912), finally returned to restore a cultural atmosphere to the former imperial palace complex. The lanterns will form part of an exhibition which is scheduled to open on January 6. Dubbed “Celebrating the ... Read more

പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്

കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ... Read more

പുതുവത്സരാഘോഷം; ബോട്ടുകള്‍ അധിക സര്‍വീസ് നടത്തും

പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും

Kerala Police urges safe and peaceful New Year celebration

While the entire world is about to bid adieu to year 2018, the people of Kerala are also getting ready to celebrate the last night of the year and to welcome 2019. Probably December 31st will be the liveliest night in Kerala, where the party may continue even after midnight. Thousands of foreign tourists have have also arrived in Kerala and getting ready to celebrate New Year in different popular destinations. While everyone getting ready for the New Year frenzy, the police department have been taking all the necessary arrangements to ensure safe and peaceful New Year celebrations across the ... Read more

പുതുവര്‍ഷത്തില്‍ അഞ്ച് ഗ്രഹണങ്ങള്‍; രണ്ടെണ്ണം ഇന്ത്യയില്‍ കാണാം

അടുത്തവര്‍ഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങള്‍, എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കൂ. ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം. അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു. ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26-നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും. ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക. ഇക്കൊല്ലം മൂന്നു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത്.

നെയ്യാര്‍ ഡാമിനുള്ളില്‍ പുതിയ പാലം തുറക്കുന്നു

നെയ്യാര്‍ ഡാമിന് സമാന്തരമായി പണിയുന്ന പുതിയ പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായി. അലങ്കാരപണികളോടെ പൂര്‍ത്തിയാക്കിയ പാലം അടുത്തമാസം തുറക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലം യാഥാര്‍ത്യം ആകുന്നതോടെ പന്ത, അന്തൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാക്കും. നിലവിലെ ചെറിയ പാലത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബലക്ഷയം നേരിട്ടതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെവന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യത്തിന് ശക്തി കൂടിയത്. 2015-ല്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു. 9.75 കോടിയായിരുന്നു നിര്‍മാണച്ചെലവ്. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കേബിള്‍ സ്‌ട്രെസ്സിങ് നടത്തുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിനീങ്ങി. മൂന്ന് ബീമുകളില്‍ ഒന്നാണ് അടര്‍ന്നുമാറിയത്. ഇതോടെ പൊട്ടിയ ബീം മാറ്റി പണിയുന്നതുള്‍പ്പെടെ ഇപ്പോള്‍ ചെലവ് 17 കോടിയോളമായിട്ടുണ്ട്. ഇതോടൊപ്പം അണക്കെട്ടിന്റെ സുരക്ഷ പരിഗണിച്ച് വാഹനങ്ങള്‍ ഡാമിനുള്ളില്‍ പ്രവേശിക്കാതെ പോകാനായി പുതിയ അപ്രോച്ച് റോഡും പൂര്‍ത്തിയായി. ഇടവിട്ട് പെയ്യുന്ന മഴയാണ് ഇതിന്റെ ടാറിങ് ... Read more

Ernakulam to have 8 new tourism destinations

After a slowdown, following the flood during August, the tourism sector of Ernakulam is going to gain momentum in the coming year. Lots of tourism projects are in progress and some in pipeline. Ernakulam Children’s Park is among the projects to be completed in 2019, expected to be completed before summer vacation. As per records from the tourism department, 8 tourism-related projects are in the implementation stage. “The development and renovation of a number of tourist places will be completed in 2019,” said S Vijay Kumar, Ernakulam DTPC secretary. “The prime project is the on-going renovation of the Children’s Park ... Read more

ജടായു പാറയിലെ പുതുവര്‍ഷ ആഘോഷം ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും

ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍  പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റ് ഉണ്ട്. ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍ നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ചടയമംഗലം എം എല്‍ എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നാളത്തെ ... Read more