Author: Tourism News live
An authentic Kerala Ayurvedic center opening in London
Happy news for the residents of Croydon in Greater London! An authentic Ayurvedic Medical Center is opening at 505 London Road, Thornton Heath, CR7 6AR on 20th January 21018. Bernadette Khan, Croydon City Mayor, will inaugurate Ayurmedics. Ayurmedics, the authentic Ayurvedic center, is promoted by Vinod C S and Venkulam Rajan, both from Kerala, the southern state of India. Vinod and Rajan have been in the healthcare and wellness industry for more than two decades. “The doctors and therapists are from Kerala, who have prior experience in Ayurvedic treatment. The medicines and all the equipment used for the treatments are also ... Read more
ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം
മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തില്‍ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകര്‍ക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനത്തില്‍പെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീര്‍ക്കുന്നത്. അഗലോനിമ, ബിഗോണിയ, ക്രോട്ടണ്‍, പോയിന്‍സ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റര്‍, മേരിഗോള്‍ഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീര്‍ഘകാലം നില്‍ക്കുന്ന പുഷ്പങ്ങളായ ബൊഗൈന്‍ വില്ല, കാനാ, യൂഫോര്‍ബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. ഇവ കൂടാതെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദര്‍ശനവും ഗാര്‍ഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
Sarovar Hotels expands presence in Jammu & Kashmir
Sarovar Hotels and Resorts said the group is expanding its footprint in Jammu and Kashmir with signing of an agreement with a new hotel, Viraj Sarovar Portico, in Jammu. The 45-room hotel will become operational in mid-2019 and will be Sarovar’s second hotel in the state after RK Sarovar Portico in Srinagar, the company said in a statement. Viraj Sarovar Portico, Jammu, is strategically located in the epicenter of corporate, educational & industrial areas of Bari Brahmana. The hotel is in close proximity to Jammu Airport and railway station. The hotel will offer 45 rooms with contemporary amenities and extensive ... Read more
മാതൃമല ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍
പ്രകൃതിസൗന്ദര്യം നിറയുന്ന മാതൃമല രാജരാജേശ്വരി ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടു. 97 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായി വിവിധ ആരാധനാലയങ്ങളെ കേന്ദ്ര ടൂറിസം സര്‍ക്കിളിന്റെ പരിധിയിലാക്കി ഫണ്ട് അനുവദിക്കുന്നതിനു ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാതൃമലയുമുള്‍പ്പെട്ടത്. ആരാധനാലായത്തിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക. മാതൃമല രാജരാജേശ്വരി ക്ഷേത്രത്തില്‍ ഓഡിറ്റോറിയം നിര്‍മ്മാണം, ശുചിമുറി കോംപ്‌ളക്‌സ് എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്.വിശാലമായ ഓഡിറ്റോറിയം നിര്‍മ്മാണത്തിനുള്‍പ്പെടെയാണ് 97 ലക്ഷം രൂപയുടെ പദ്ധതിയ പില്‍ഗ്രിം ടൂറിസത്തിനു ഏറെ പ്രയോജനകരമായ സ്ഥലം കൂടിയാണ് മാതൃമല രാജരാജേശ്വരി ക്ഷേത്രം. ഉദയാസ്തമയങ്ങള്‍ വീക്ഷിക്കുന്നതിനുള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു.ആലപ്പുഴയിലെ വിളക്കുമരവും, കോട്ടയം ടൗണിലെ ദീപക്കാഴ്ചകളും വൈകുന്നേരങ്ങളില്‍ ക്ഷേത്രമുറ്റത്തു നിന്നാല്‍ ആസ്വദിക്കാം.കൂരോപ്പടയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടം പ്രകൃതിമനോഹാരിതയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ആരാധനാലയ സങ്കേതം കൂടിയാണ്.
China warns citizens about travelling to Canada
China has issued a travel advisory to its citizens, urging them to “fully assess the risks of travel” to Canada after a Chinese executive was arrested in the North American country. China’s Foreign Ministry said Canada recently “arbitrarily detained” a Chinese national, a reference to Chinese executive Meng Wanzhou. Meng, the chief financial officer at Huawei, a global telecommunications conglomerate, was arrested on December 1 at the request of the United States. Similarly, two Canadian citizens were detained in China after Meng’s arrest. However, China has denied the trials are linked to Meng’s situation. The travel advisory can be seen as one ... Read more
മുസിരിസ് പദ്ധതി; 32 കോടി അനുവദിച്ച് സര്‍ക്കാര്‍
ചരിത്ര സ്മാരക സംരക്ഷണത്തിനും മ്യൂസിയങ്ങളുടെ നിര്‍മാണത്തിനുമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലികളിലായി വ്യാപിച്ചു കിടക്കുന്ന മുസിരിസ് പ്രദേശത്തേക്കു കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം. അഴീക്കോട് മാര്‍ത്തോമ പള്ളിയില്‍ ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയത്തിനാണു കൂടുതല്‍ തുക അനുവദിച്ചത്. 9.28 കോടി. ഇതു പൂര്‍ണമായി പുതിയ പദ്ധതിയാണ്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമേടയുടെ നവീകരണത്തിനു 2.31 കോടി രൂപ, ചേന്ദമംഗലം പാലിയം ഊട്ടുപുരയ്ക്കു 2.03 കോടി, ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു 2.12 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സിനഗോഗ്, ചേരമാന്‍ ജുമാമസ്ജിദിന്, കൊടുങ്ങല്ലൂര്‍ ബംഗ്ലാവു കടവ്, തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്, കീഴ്തളി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ പി.എ. സയീദ് മുഹമ്മദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നവീകരണം നടപ്പാക്കും. മുസിരിസ് കേന്ദ്രങ്ങളിലേക്കു സഞ്ചാരികള്‍ക്കു വഴിതെറ്റാതെ എത്തുന്നതിനു ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 1.34 കോടി അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.
Poland’s LOT airline to fly to New Delhi from September
Poland’s state-owned airline, LOT is all set to launch a service from Warsaw to New Delhi in September. The carrier plans plans to fly five times a week beginning September 17, 2019. The flight is expected to take 7 hours to reach Warsaw from New Delhi. The new service will enhance tourist footfalls and, will also help the business travellers. India is the second-largest market for direct investment by Polish businesses in Asia, after Singapore. LOT carried 8.8 million passengers last year, 2 million more than in 2017. This year, the airline is eyeing a new record of 10 million passengers, ... Read more
ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവില്‍ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las ... Read more
മനക്കരുത്തുണ്ടോ; എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം
ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.
Granada – remnants of a bygone culture
Granada in Spain is less known to tourists, other than history enthusiasts. When we talk about Spain, the names come into our minds would be Barcelona or Madrid. Granada is an ideal place to visit, if you are looking for a journey of discovery and history. Situated at the foot of the Sierra Nevada Mountains, the city is best known for being the home to the Moors, and its overabundance of Spanish-Islamic heritage sites. Granada City Granada located in the Andalusia region of southern Spain; in the foothills of the Sierra Nevada Mountains. It is known for grand examples of ... Read more
ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം. ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.
അറ്റകുറ്റപണികള്‍ക്കായി മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേ 22 ദിവസം അടച്ചിടും
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ... Read more
ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വസന്തോത്സവ നഗരിയിലേക്കു വരൂ…
സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയൻ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികൾ. ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കനകക്കുന്ന് കൊട്ടാരത്തിനോടു ചേർന്നു തയാറാക്കിയിട്ടുള്ള ഓർക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വസന്തോത്സവം 2019ൽ വർണം ... Read more
കനകക്കുന്നിന്റെ ഹൃദയംകവർന്ന് മലബാറിന്റെ സ്വന്തം കിളിക്കൂടും ഉന്നക്കായയും…
മലബാർ ഭക്ഷണമെന്നു കേൾക്കുമ്പോൾ നാവിൽ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു പലഹാരങ്ങൾ. തെക്കൻ കേരളത്തിന് അത്ര പരിചിതമല്ലാത്ത മലബാർ വിഭവങ്ങൾകൊണ്ട് രൂചിയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുകയാണ് വസന്തോത്സവ നഗരിയിൽ കുടുംബശ്രീ. കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ മലബാർ വിഭവങ്ങൾ വാങ്ങാൻ തിരക്കോടു തിരക്ക്. സ്‌പെഷ്യൽ മലബാർ പലഹാരങ്ങളായിരുന്നു ഇന്നലെ കഫെ കുടുംബശ്രീ സ്റ്റാളിലെ പ്രധാന ആകർഷണം. മലബാറിേെന്റതു മാത്രമായ കിളിക്കൂടും ഉന്നക്കായയും കായ്‌പ്പോളയുമെല്ലാം കഴിക്കാൻ വലിയ തിരക്കാണു കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ. ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ചേർത്തുണ്ടാക്കുന്ന കിളിക്കൂടിന് 20 രൂപയാണു വില. ഇന്നലെ ചൂടുമാറും മുൻപേ കിളിക്കൂട് എല്ലാം വിറ്റുപോയെന്ന് കഫെ കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഏത്തപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മലബാർ സ്‌പെഷ്യൽ ഉന്നക്കായ, കായ്‌പോള എന്നിവയ്ക്കും ആവശ്യക്കാരേറെ. അവധിദിനമായ ഇന്ന് തിരക്ക് ഏറെ പ്രതീക്ഷിക്കുന്നതിനാൽ ഇന്നും മലബാർ വിഭവങ്ങളുടെ വലിയ നിര കഫെ കുടുംബശ്രീയുടെ സ്റ്റാളിലുണ്ടാകും. ഇതിനു പുരമേ പഴംപൊരി അടക്കമള്ള മറ്റു നാടൻ പലഹാരങ്ങളും കുടുംബശ്രീ സ്റ്റാളിലുണ്ട്. ... Read more
പഴയമയുടെ രുചിവിരുന്നൊരുക്കി ഗോത്ര ഭക്ഷ്യമേള
ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്. കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.