Author: Tourism News live

ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി റാണിമാരും

ഇന്ത്യന്‍ കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരും. 61 വര്‍ഷത്തെ ചരിത്രമുള്ള കോഫി ഹൗസില്‍ ഭക്ഷണം വിളമ്പാന്‍ വൈകാതെ വനിതകളെത്തും. തിരുവനന്തപുരം ശാഖയില്‍ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെയുള്ള ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ജൂണ്‍ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാല്‍ സ്ത്രീകള്‍ക്കും ബാധകമായേക്കും. തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകള്‍ നിയന്ത്രിക്കുന്ന കണ്ണൂര്‍ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാല്‍ ഇവരെയും ഭക്ഷണം വിളമ്പാന്‍ നിയോഗിക്കും.

Amazon launches domestic flight booking service in India

Now, you can easily book your domestic flights in addition to shopping, money transfers, utility bill payments, mobile recharges — all through one single app, the e-commerce giant Amazon said. Amazon has partnered with online travel and leisure activities platform Cleartrip to launch the service. “We are excited to partner with Cleartrip and share their passion of creating best in class travel experiences,” said Shariq Plasticwala, Director, Amazon Pay, in a statement. Amazon said it would not levy any additional charges in case customers cancel the ticket. They would only have to pay the airline cancellation penalty, the company said. ... Read more

Incredible India Roadshows in USA, Canada and Africa in June and July 2019

The Ministry of Tourism, Government of India is all set to conduct Incredible India Roadshows in the US and Canada and Africa in June and July 2019. The Incredible India team will visit USA & Canada on June 24, 2019; Washington DC on June 25- Boston; on June 26 at Vancouver, Seattle on June 27 and San Francisco on June 28. The Africa Roadshows will start on July 01 from Johannesburg; July 03 in Durban and July 05 in Port Louis.  

ഊട്ടി പുഷ്പമേള; ഇതിനോടകം സന്ദര്‍ശിച്ചത് മൂന്ന് ലക്ഷത്തോളം പേര്‍

പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള സമാപിക്കും.

മോദി താമസിച്ച ഗുഹയില്‍ നമുക്കും താമസിക്കാം വെറും 990 രൂപയ്ക്ക്

തിരഞ്ഞെടുപ്പിന്റ തിരക്കുകള്‍ കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി കേദാര്‍നാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയാണ് വാര്‍ത്തകളിലെ താരം. മോദിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്. കേദാര്‍നാഥ് ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടനത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന ഇവിടെ വിനോദ സഞ്ചാരികളും തീര്‍ഥാടകരും ധാരാളമായി എത്തുന്നു. കേദാര്‍നാഥ് ക്ഷേത്രം ചങ്കുറപ്പുള്ളവര്‍ക്ക് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ് കേദാര്‍നാഥ് ക്ഷേത്രം. വര്‍ഷത്തില്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഇവിടെ ആളുകള്‍ക്ക് സന്ദര്‍ശിക്കുവാന്‍ സാധിക്കുക. ഏപ്രില്‍ മാസത്തിലെ അക്ഷയ ത്രിതീയ മുതല്‍ നവംബറിലെ കാര്‍ത്തിക പൂര്‍ണ്ണിമ വരെ ഇവിടെ വിശ്വാസികള്‍ക്കെത്താം. മഞ്ഞു കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ താഴെയുള്ള ഉഖിമഠത്തിലേക്ക്  ... Read more

കാസര്‍ഗോഡെത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം… സപ്തഭാഷകളുടെ നാട് കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങള്‍ കാസര്‍കോഡ് ജില്ലയില്‍ നിന്നു ലഭിക്കും എന്നതില്‍ സംശയമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥ്യ മര്യാദയിലും ഒക്കെ ഇവിടെയിത് കാണാം. തടാകത്തില് നിധി സൂക്ഷിക്കുന്ന നാട് കാസര്‍കോഡ് എന്ന പേരു വന്നതിനു പിന്നില്‍ ... Read more

Orlando sizzles with new openings and deals

Orlando, Theme Park Capital of the World, is the world’s top summer destination according to AAA. And with new theme park expansions, hotels and unique dining adventures, 2019 is set to be one of Orlando’s biggest summers yet. “Orlando is always innovating, with immersive new experiences and unbeatable hospitality that keeps visitors returning year after year,” said Visit Orlando President & CEO George Aguel. “It’s this memorable combination that keeps Orlando the most-visited destination in the country, with a record 75 million visitors in 2018.” The new immersive adventures • At Universal Orlando Resort, Hagrid’s Magical Creatures Motorbike Adventure coaster ... Read more

രണ്ടാമത്തെ എന്‍ജിന്‍രഹിത ട്രെയിന്‍ 18 തയ്യാറായി

രണ്ടാമത്തെ എന്‍ജിന്‍രഹിത ട്രെയിന്‌ന്റെ നിര്‍മാണം ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യില്‍ പൂര്‍ത്തിയായി. ഐ.സി.എഫില്‍ നിന്ന് തീവണ്ടി പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ആദ്യംനിര്‍മിച്ച ട്രെയിന്‍ 18 ഡല്‍ഹിയില്‍ നിന്ന് വാരണസിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. അതേ പാതയില്‍ത്തന്നെയാണ് രണ്ടാമത്തെ തീവണ്ടിയും ഉപയോഗിക്കുക. ഡല്‍ഹിയിലെ ഷക്കൂര്‍ ബാസ്തി യാര്‍ഡില്‍ തീവണ്ടിയുടെ യന്ത്രസാമഗ്രികള്‍ പരിശോധന നടത്തിയശേഷം സര്‍വീസിന് യോഗ്യമാണെന്ന് കണ്ടെത്തിയാല്‍ രണ്ടാഴ്ചയോളം പരീക്ഷണയോട്ടം നടത്തും. ആദ്യമിറക്കിയ തീവണ്ടിയിലെ അപാകങ്ങള്‍ പരിഹരിച്ചാണ് രണ്ടാമത്തെ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങളുണ്ടാക്കുന്ന പാന്‍ട്രി കാറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ തീവണ്ടിയില്‍ ഹോണ്‍ അടിക്കുമ്പോഴുണ്ടാകുന്ന അധികശബ്ദം യാത്രക്കാരെ അലോസരപ്പെടുത്താറുണ്ട്. ഈ പ്രശ്‌നവും പരിഹരിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങളും പരിഹരിച്ചാണ് പുതിയ തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ഒരു ട്രെയിന്‍18 കൂടി പുറത്തിറക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്നതാണ് നിലവിലുള്ള ട്രെയിന്‍-18. പുതുതായി ഇറക്കുന്ന വണ്ടി മണിക്കൂറില്‍ 200 കിലോമീറ്റര്‍വരെ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. 16 കോച്ചുകളുള്ള ട്രെയിന്‍ 18-ന്റെ ബോഗികളുടെ അടിഭാഗത്ത് ഇലക്ട്രോണിക് ട്രാക്ഷന്‍ ... Read more

Aladdin’s first regional screening in Amman

Over 1,000 people watched the thrilling and vibrant live-action remake of Disney’s 1992 animated film, “Aladdin”, in a unique regional advance screening organized by the Royal Film Commission-Jordan (RFC) in Amman recently. The exciting tale of the charming boy from the streets, Aladdin, the courageous and determined Princess Jasmine and the Genie who may be the key to their future was introduced by stars of the movie: Will Smith, Mena Massoud and Naomi Scott, and the movie’s Director Guy Ritchie. The cast visited the Jordanian capital on the fourth leg of their Magic Carpet World Tour, following stops in Paris, ... Read more

ബേക്കൽ ബീച്ചിൽ ആർട്ട് വോക്ക് ഒരുങ്ങുന്നു

ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്‌. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. ബേക്കൽ ടൂറിസം മേഖലയിലെ സൌന്ദര്യ വൽക്കരണ- വികസന സങ്കല്പങ്ങൾക്ക് പുതിയ പാത തുറക്കുന്നതിനും പുതിയ ദൃശ്യ സംസ്കാരം രൂപപ്പെടുന്നതിനും ഉതകുന്നതാകും ‘ആർട്ട് വോക്ക്’ എന്ന് ടൂറിസം വ്യവസായ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. സന്ദർശകർക്കുപരിയായി വിനോദ സഞ്ചാരികളെ ടൂറിസം കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘ആർട്ട് വോക്ക്’ നടപ്പിലാക്കി വരുന്നത്.

Two weeks until lights on – Vivid Sydney bump in begins

Light installations are beginning to be installed throughout the Harbour City in preparation for the upcoming launch of Vivid Sydney, the largest festival of light, music and ideas in the Southern Hemisphere. With just two weeks until Lights On – Friday 24 May – artists and event staff are working on the transport and final assembly of the 50+ light features and projections from today. Minister for Tourism Stuart Ayres said it was the perfect time for visitors to start planning their Vivid Sydney itineraries. “Anticipation is building for the 11th annual Vivid Sydney and now there are just two weeks ... Read more

നൈനിറ്റാളില്‍ സന്ദര്‍ശിക്കേണ്ട വ്യത്യസ്ത ഇടം

നൈനിറ്റാളില്‍ പോയാല്‍ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട് ഇവിടേക്കൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിന്നൊണ്. എന്നാല്‍ ഇന്ത്യയുടെ തടാക ജില്ലയില്‍ കാണുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ നഗരത്തിലെ കാഴ്ചകള്‍ നിന്ന് വ്യത്യസ്തമായി മാറി കാണേണ്ട ഒരിടമുണ്ട്. സ്‌നോ വ്യൂ പോയിന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ടകളുള്ള സ്‌നോ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍… സ്‌നോ വ്യൂ പോയിന്റ് ഹിമാലയത്തിന്റെ കാഴ്ചകള്‍ കാണാനായി നടക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്‌നോ വ്യൂ പോയിന്റ്. സമുദ്ര നിരപ്പില്‍ നിന്നും 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍ ഒരുപാടുണ്ട്. മൂന്ന് പര്‍വതങ്ങള്‍ സ്‌നോ വ്യൂ പോയിന്റ് എന്ന ഇവിടം അറിയപ്പെടുവാന്‍ കാരണം ഇവിടെ നിന്ന് കാണാന്‍ സാധിക്കുന്ന കാഴ്ചകളാണ്. നന്ദാ ദേവി ഹില്‍സ്, തൃശ്ശൂല്‍, നന്ദ കോട്ട് എന്നീ മൂന്ന് പര്‍വതങ്ങള്‍ തൂമഞ്ഞില്‍ കളിച്ച് നില്‍ക്കുന്ന കാഴ്ച ഇവിടെ നിന്ന് കാണാം. ഹിമാലത്തിന്റെ അടുത്തുള്ള കാഴ്ചകള്‍ ... Read more

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് ... Read more

Take a deep-dive into some of the most splendid museums across the world

With International Museum Day right around the corner, we thought it would be a brilliant opportunity for art-lover, travel enthusiastic readers to deep-dive into some of the most splendid museums across the world… Los Angeles County Museum of Art The mesmerizing Los Angeles County Museum of Art (LACMA) houses some of the most respected collections of antiquities and artistic masterpieces. Since its inception in 1965, LACMA has been devoted to collecting works of art that span both history and geography, in addition to representing Los Angeles’s uniquely diverse population. Today, LACMA is the largest art museum in the western United ... Read more

ശിവജിയുടെ തലസ്ഥാന നഗരിയായ രാജ്ഗഡിലേക്ക് എങ്ങനെ എത്താം

മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ വഴിയില്‍ െചങ്കുത്തായ കയറ്റങ്ങള്‍ കയറണം. രണ്ടര മണിക്കൂറാണ് ശരാശരി ട്രക്കിങ് സമയം. പുണെയില്‍ നിന്നു നര്‍സപുര്‍വഴി ഗുഞ്ജ്വാണിയിലെത്താം. ചോര്‍ ദര്‍വാസ പാതയെക്കാളും ദൂരം കൂടുതലാണെങ്കിലും ലളിതമായ ട്രക്കിങ്ങാണ് പാലി ദര്‍വാസയിലൂടെയുള്ള പാത. ഈ പാതയിലെത്താന്‍ നര്‍സപുരില്‍ നിന്ന് വില്‍ഹെ ഗ്രാമത്തിലൂടെ പാബി ഗ്രാമത്തിലെത്തണം. മൂന്നു മണിക്കൂര്‍ ആണ് ശരാശരി ട്രക്കിങ് സമയം.ഗുഞ്ജ്‌വാണി ഗ്രാമത്തില്‍ നിന്നു തന്നെ തുടങ്ങുന്ന മറ്റൊരു പാത സുവേല മാചിയില്‍ ... Read more