ഏപ്രില്‍ മുതല്‍ കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നു

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി.

ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്.

ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. വൈകിട്ട് 6.45നു ഡല്‍ഹിയില്‍ എത്തും.

ഡല്‍ഹി – കണ്ണൂര്‍ സര്‍വീസിന് 4200 രൂപ മുതലും കണ്ണൂര്‍ – കോഴിക്കോട് സര്‍വീസിന് 1500 രൂപ മുതലുമാണ് ബുക്കിങ് തുടങ്ങിയപ്പോഴത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *