പരിസ്ഥിതി സൗഹൃദ ഹാള്‍ ഒരുക്കി വയനാട്

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷത വഹിച്ചു.

ഉപാധ്യക്ഷന്‍ കാപ്പന്‍ ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്‍ബാന്‍ സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് അംഗങ്ങളായ പി. ഹരിഹരന്‍, എ.കെ. റഫീഖ്, യശോദ, റസിയ ഹംസ, ഷബാന്‍, പി.സി. ഹരിദാസന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *