ഉഡാന്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് കണ്ണൂര്‍ വിമാനത്താവളം

കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്.

കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ അടിസ്ഥാനത്തില്‍ സ്പൈസ് ജെറ്റും ഉടന്‍ സര്‍വീസ് ആരംഭിക്കും.

നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങും. പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയില്‍ ഉഡാന്‍ സര്‍വീസ് സാമ്പത്തിക നഷ്ടമാകുമെന്നതിനാല്‍ കിയാല്‍ ആദ്യം പിന്മാറിയിരുന്നു. പിന്നീട് കേന്ദ്രം പ്രത്യേക ഇളവുകള്‍ നല്‍കിയാണ് സര്‍വീസുകള്‍ തുടങ്ങിയത്. മണിക്കൂറിനു 2500 രൂപ നിരക്കില്‍ ആയിരിക്കും ടിക്കറ്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *