പിറന്നാള്‍ ദിനത്തില്‍ കേരളത്തിന്‌ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്

തിരിച്ചു വരുന്ന കേരളത്തിന്‌ കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത്  ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ്‌ ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു.

മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *