കുളമ്പടിച്ച് ഊട്ടിയില്‍ കുതിരപ്പന്തയത്തിന് തുടക്കം

പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയങ്ങള്‍ക്കു തുടക്കമായി. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 132-ാമത്തെ വാര്‍ഷിക പന്തയങ്ങളാണ് ഇന്നലെ ഊട്ടി കുതിരപ്പന്തയ മൈതാനത്തില്‍ തുടങ്ങിയത്.

ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 503 കുതിരകളാണ് എത്തിയിട്ടുള്ളത്. ജൂണ്‍ 14 വരെയാണു പന്തയങ്ങള്‍.

ഒരു ദിവസം എട്ടു മത്സരങ്ങള്‍ വീതം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പന്തയങ്ങളുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ 14 നു തുടങ്ങുന്ന മത്സരങ്ങള്‍ എംജിആര്‍ ജന്മശതാബ്ധി ആഘോഷങ്ങള്‍ നടത്താനായി മൈതാനം ജില്ലാ ഭരണകൂടം ഏറ്റെടുത്തതിനെ തുടര്‍ന്നു വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *