കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശക്തി ആർജ്ജിക്കണം : ഡോ. ബിനിത പരമേശ്വരൻ
കോവിട് 19 അഥവാ വൈറസ് മൂലം ലോകത്തകമാനം ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഒരുപക്ഷേ ലോകം നാളിതുവരെ പരിചിതമല്ലാത്ത ഒരു സ്ഥിതി വിശേഷമാണിന്ന്, ശാസ്ത്രലോകം പകച്ചു നിൽക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ട പല ഘടകങ്ങളും ഒരു പക്ഷേ സ്വന്തമായുള്ളത് ഇന്ത്യയാണ്.
ഇവിടെ ശാസ്ത്രീയമായല്ലങ്കിൽ പോലും ആയുർവേദ ജീവിത ശൈലിയോടടുത്തു നിൽക്കുന്ന ഒത്തിരി ഘടകങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടതായുണ്ട്. നിത്യ ജീവിതത്തിൽ ഇന്ത്യൻ ജനത കാലാകാലങ്ങളായി നിത്യേന ഉപയോഗിച്ച് വരുന്ന മഞ്ഞളും ഇഞ്ചിയും കുരുമുളകും, വെളുത്തുള്ളിയും ആഹാരത്തിൽ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആഹാര രീതി ഒക്കെ ആദികാലം മുതൽ ഇന്ത്യയിൽ പാലിച്ച് പോകുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും നമ്മുടെ മഞ്ഞളിനും ഇഞ്ചിക്കും സവിശേഷ ഗുണമുണ്ടെന്ന് പറഞ്ഞപ്പോഴാണ് നമുക്ക് കാര്യം പിടികിട്ടുന്നത്. ഇത് ആമുഖമായി പറഞ്ഞതിന്റെ അർത്ഥം ആയുർവേദത്തിനും യോഗയ്ക്കും ഇത്തരം സാഹചര്യങ്ങളിലുള്ള അനിതര സാധാരണമായ പ്രസക്തി നാം കാണേണ്ടതുണ്ട്. ഏതൊരു വൈറസിനേയും അതിജീവിക്കാൻ മനുഷ്യശരീരത്തിന് വേണ്ടത് പ്രതിരോധ ശക്തി ആണെന്ന് എല്ലാ വൈദ്യ ശാഖകളും സുസമ്മതരാണ്. അങ്ങനെയെങ്കിൽ ആയുർവേദത്തിനും യോഗയ്ക്കും പ്രദാനം ചെയ്യാൻ കഴിയുന്നത്ര പ്രതിരോധ ശക്തി മറ്റൊരു ശാഖക്കും ആകില്ല എന്ന് നിസംശയം പറയാനാകും.
ഇന്ത്യപോലൊരു വലിയ രാജ്യത്തിന് ഇനി ഒരുപാട് കാലം അടച്ച് പൂട്ടി ജീവിക്കാനാകില്ല. ലോകത്ത് ഏറ്റവും ചെറുപ്പക്കാരുടെ രാജ്യമായ ഇന്ത്യയിൽ ഇങ്ങനെ അടച്ച് പൂട്ടി ഇരിപ്പ് അവസാനിപ്പിക്കാനും ജനങ്ങളെ വൈറസിൽ നിന്ന് അകലം പാലിച്ച് ജീവിക്കാനും പഠിപ്പിച്ച് നേരിടുന്ന രീതി അവലംബിക്കേണ്ടതാണ്. ജനസംഖ്യ ഇത്രയധികം ഉള്ള ഇന്ത്യയിൽ അതിന്റെ പ്രായോഗികത അല്പം പ്രയാസകരമാണ് എന്നാൽ വളരെ ഫലപ്രദമായ ബോധവത്കരണ പ്രവർത്തനത്തിലൂടെ ഇത് പ്രവർത്തികമാക്കൻ സാധിക്കേണ്ടതാണ്.
വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശക്തി ആർജ്ജിക്കലാണ് ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നത്. ഇന്ത്യയിൽ കൂടുതൽ ചെറുപ്പക്കാർ ഉള്ളതും ചെറുപ്പക്കാർക്ക് രോഗം വ്യാപിക്കുന്നതിനും ചികിൽസിച്ച് ഭേദമാക്കി സമൂഹ പ്രതിരോധ ശക്തിയാർജ്ജിക്കുക എന്ന ഹെർഡ് ഇമ്മ്യൂണിറ്റി രീതി അവലംബിക്കാവുന്നതാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പ്രായമായവരേയും മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയും പ്രത്യേക പരിഗണന നൽകി അകലം പാളിച്ച നടപ്പിലാക്കാവുന്നതാണ്. ഇത് ഞാനിപ്പോൾ താമസിക്കുന്ന ഇംഗ്ലണ്ട് ആദ്യം പരീക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഒഴിവാക്കാൻ കാരണം ഇവിടുത്തെ ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം വളരെ കൂടുതൽ ആയതുകൊണ്ടാണ്.
ആയുർവേദവും അതിൻറെ പ്രാധാന്യവും ഇന്ന് ഇംഗ്ലണ്ട് അടക്കമുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങൾ ചർച്ച ചെയ്യുന്നു. മാത്രവുമല്ല കേരളം ഈ വൈറസിനെ സമർഥമായി നേരിട്ട രീതി പരക്കെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട് ഇതൊക്കെ വരും കാലത്ത് ആയുർവ്വേദത്തിനും ടൂറിസത്തിനും നല്ല സാധ്യത കൈവരിക്കുവാൻ സാധിക്കയും.
(Author is an Ayurveda Doctor settled in United Kingdom and have pursued Master in Public Health from the University of Sheffield, UK)