സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്ററര്‍ കെ.രൂപേഷ് കുമാറും
ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു .
50 സുസ്ഥിര ടൂറിസംനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര്‍ കേരളത്തില്‍ നിന്നാണ്. രൂപേഷ് കുമാറിന് പുറമേ സി.ജി.എച്ച് ഹോട്ടല്‍സ് ഉടമ ജോസ് ഡൊമിനിക്ക്, ബ്ലൂയോണ്ടര്‍ ടൂര്‍ കമ്പനി ഉടമ ഗോപിനാഥ് പാറയില്‍, കബനി കമ്യൂണിറ്റി സര്‍വ്വീസസ് സ്ഥാപകന്‍ സുമേഷ് മംഗലശേരി എന്നിവരാണ് സുസ്ഥിര ടൂറിസം നേതാക്കളായി പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയത് മലയാളികള്‍.
കോണ്ടേ നാസ്റ്റ് ട്രാവറലിന്റെ സുസ്ഥര ടൂറിസം നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാറിനെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിനന്ദിച്ചു. രൂപേഷ് കുമാറിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തെ ടൂറിസം രംഗത്തിന് മികച്ച മുതല്‍ കൂട്ടാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.