വെള്ളക്കടുവകളെ കാണാന്‍ പോകണം ഈ കാടുകളില്‍

വെള്ളക്കടുവകള്‍…പതിനായ്യായിരത്തിലൊന്നില്‍ മാത്രം കടുവകള്‍ക്ക് സംഭവിക്കുന്ന ജീന്‍ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂര്‍വ്വ ജീവി…. ബംഗാള്‍ കടുവകള്‍ തമ്മില് ഇണചേരുമ്പോള് മാത്രം അതും അത്യപൂര്‍വ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ് എന്നതില്‍ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാന്‍ തന്നെ തോന്നിപ്പിക്കും. മൃഗശാലകളില്‍ ഇതിനെ കാണാന്‍ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയില്‍ പോയി നേരിട്ട് കാണാന്‍ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം…

മുകുന്ദ്പൂര്‍. മധ്യപ്രദേശ്

ഇന്ത്യയില്‍ ആദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ഇടമാണ് മുകുന്ദ്പൂര്‍. മഹാരാഷ്ട്രയില്‍ റേവാ സത്‌നയില്‍ വിന്ധ്യ നിരകളോട് ചേര്‍ന്ന് കിടക്കുന്ന മുകുന്ദ്പൂരാണ് ആ നാട്. ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവകളുടെ സങ്കേതവും ഇവിടെ തന്നെയാണ്. 25 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം റേവയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്. റേവയെന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന മാര്‍ത്താണ്ഡ സിംഗിന് ഒരിക്കല്‍ ഈ വനത്തിലെ വേട്ടയാടലിനിടെ അവിചാരിതമായി ഒരു വെള്ളക്കടുവയെ ലഭിക്കുകയുണ്ടായി. അതിന് കൊട്ടാരത്തിലേക്ക് കൊണ്ടുവന്ന അദ്ദേഹം അതിന് മോഹന്‍ എന്നു പേരിട്ട് വളര്‍ത്തി. പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിനെ മൃഗശാലയിലേക്ക് മാറ്റി. എന്നാല്‍1976 ല്‍ ഇതിനെ മൃഗശാലയില്‍ നിന്നും കാണാതായി. കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അക്കാലത്ത് വളരെ ബഹളങ്ങള്‍ സൃഷ്ടിക്കുവാന്‍ കടുവകളുടെ തിരോത്ഥാനത്തിന് കഴിഞ്ഞു. പിന്നീട് വെള്ളക്കടുവകളെ സംരക്ഷിക്കുന്നതിന് പല നടപടികള്‍ വരികയും സര്‍ക്കാര്‍ ഇതിനെ സപ്തനക്ഷത്ര പദവിയോടെ മുകുന്ദ്പൂര്‍ വന്യജീവി സംരക്ഷണ കേന്ദ്രമായി മാറ്റുകയും ചെയ്തു.

ബാന്ധവ്ഗഡ് ദേശീയോദ്യാനം

മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാന്ധവ്ഗഡ് ദേശീയോദ്യാനം 1968 ലാണ് നിലവില്‍ വന്നത്. വെള്ളക്കടുവകളുടെ കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത്. ഒരു കാലത്ത് ഇവിടെ ധാരാളം വെള്ളക്കടുവകളെ കണ്ടിരുന്നുവെങ്കിലും കഴിഞ്ഞ 50 വര്‍ഷമായി ഒന്നിനെപ്പോലും കാണാന്‍ സാധിച്ചിട്ടില്ലത്രെ. എന്നിരുന്നാലും ഇവയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ കരുതുന്നത്. ഉമേറിയ, ജബല്‍പൂര്‍ എന്നീ ജില്ലകളിലായി 450 ചരുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണിത്. വിധ്യ പര്‍വ്വത നിരകളുടെ ഭാഗമായ ഈ സ്ഥലത്തിന്റെ ഉയരമേറിയ കുറച്ച് ഭാഗങ്ങള്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍് ആക്ട് പ്രകാരം 1972 ലാണ് ഇവിടം പ്രൊജക്ട് ടൈഗര്‍ ആക്ടിന്റെ കീഴില്‍ കടുവ സംരക്ഷണ കേന്ദ്രം ആയി പ്രഖ്യാപിക്കുന്നത്. ബംഗാള്‍ കടുവകളെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ആനകളെയും സന്ദര്‍ശകരെയും അക്രമിക്കുന്ന കടുവകളാണ് ഇവിടെ ഉള്ളതിനാല്‍ ഇവിടെ എത്തുന്നവര്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

സുന്ദര്‍ബന്‍സ് ദേശീയോദ്യാനം

ബംഗാള്‍ ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായി അറിയപ്പെടുന്ന സ്ഥലമാണ് പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് ദേശീയോദ്യാനം. കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ കടുവകളെ കാണുവാന്‍ സാധിക്കുന്ന ഏക വന്യജീവി സങ്കേതം കൂടിയായ ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനവുമുള്ളത്. പത്മ, ബ്രഹ്മപുത്ര, മേഘ്‌ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. 10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു

നീലഗിരി മലനിരകള്‍

തമിഴ്‌നാട് ദക്ഷിണേന്ത്യയില്‍ ആദ്യമായി വെള്ളക്കടുവയെ കണ്ടെത്തിയ ഇടമാണ് തമിഴ്‌നാട്ടിലെ നീലഗിരി മലനിരകള്‍. വെള്ള നിറത്തില്‍ സ്വര്‍ണ്ണ വരകളുള്ള വെള്ളക്കടുവ ക്യാമറക്കണ്ണുകളില്‍ അവിചാരിതമായി കുടുങ്ങുകയായിരുന്നു.

കാസിരംഗ, ആസാം

ഭാരതത്തിന്റെ ദേശീയ മൃഗമായ ബംഗാള്‍ കടുവകള്‍ ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ് ആസാമിലെ കാസിരംഗ ദേശീയോദ്യാനം. ഇവിടെ വെള്ളക്കടുവകളെട ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലം അവയുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാസിരംഗ നാഷനല്‍ പാര്‍ക്കിന്റെ മറ്റൊരു ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്റെ മൊത്തം വിസ്തൃതി 429.93 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്