പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
കൂനൂരിനും റണ്ണിമേടിനും ഇടയില്‍ പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികളുടെ താത്പര്യം മുന്‍നിര്‍ത്തി ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷനാണ് ജോയ് ട്രെയിന്‍ പദ്ധതിക്ക് പിന്നില്‍.
ആദ്യഘട്ടമായി ആരംഭിച്ച ജോയ് ട്രെയിന്‍ വെള്ളിയാഴ്ച വരെയാണ് സര്‍വീസ് നടത്തുക. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 56 സീറ്റുകളും 30 സീറ്റുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും തീവണ്ടിയിലുണ്ട്. ഫസ്റ്റ് ക്ലാസ് നിരക്ക് 450 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 320 രൂപയുമാണ്. ഫസ്റ്റ് ക്ലാസ് കോച്ചിലൊന്ന് എയര്‍കണ്ടീഷന്‍ ഘടിപ്പിച്ചതാണ്.
രാവിലെ 11.30ന് പുറപ്പെടുന്ന തീവണ്ടി 12 മണിയോടെ റണ്ണിമേട്ടിലെത്തും. ഒരു മണിക്കൂര്‍ നേരത്തെ വിശ്രമത്തിനുശേഷം ഒന്നരയോടെ കൂനൂര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തും.