കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലായ് ഏഴിന്
കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ് ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും.
സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും.
രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളില്‍ മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളില്‍ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരു വിമാനവും 20-ന് നാലു വിമാനങ്ങളും സര്‍വീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്നിന്നുണ്ടാകും. പുലര്‍ച്ചെ 3.10 മുതല്‍ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.