Destinations

നൈനിറ്റാളില്‍ സന്ദര്‍ശിക്കേണ്ട വ്യത്യസ്ത ഇടം

നൈനിറ്റാളില്‍ പോയാല്‍ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട് ഇവിടേക്കൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിന്നൊണ്. എന്നാല്‍ ഇന്ത്യയുടെ തടാക ജില്ലയില്‍ കാണുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ക്രിസ്തുവിനേക്കാളും പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ നഗരത്തിലെ കാഴ്ചകള്‍ നിന്ന് വ്യത്യസ്തമായി മാറി കാണേണ്ട ഒരിടമുണ്ട്. സ്‌നോ വ്യൂ പോയിന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ടകളുള്ള സ്‌നോ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍…

സ്‌നോ വ്യൂ പോയിന്റ്

ഹിമാലയത്തിന്റെ കാഴ്ചകള്‍ കാണാനായി നടക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്‌നോ വ്യൂ പോയിന്റ്. സമുദ്ര നിരപ്പില്‍ നിന്നും 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയിന്റിന്റെ വിശേഷങ്ങള്‍ ഒരുപാടുണ്ട്.

മൂന്ന് പര്‍വതങ്ങള്‍

സ്‌നോ വ്യൂ പോയിന്റ് എന്ന ഇവിടം അറിയപ്പെടുവാന്‍ കാരണം ഇവിടെ നിന്ന് കാണാന്‍ സാധിക്കുന്ന കാഴ്ചകളാണ്. നന്ദാ ദേവി ഹില്‍സ്, തൃശ്ശൂല്‍, നന്ദ കോട്ട് എന്നീ മൂന്ന് പര്‍വതങ്ങള്‍ തൂമഞ്ഞില്‍ കളിച്ച് നില്‍ക്കുന്ന കാഴ്ച ഇവിടെ നിന്ന് കാണാം. ഹിമാലത്തിന്റെ അടുത്തുള്ള കാഴ്ചകള്‍ കാണാം എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ബൈനോക്കുലര്‍ കാഴ്ച

വ്യൂ പോയിന്റില്‍ എത്തി ഇവിടെ നിന്നും ബൈനോക്കുലറിലൂടെയുള്ള വ്യൂവാണ് ഏറ്റവും ആകര്‍ഷകം.ഇവിട സ്ഥാപിച്ചിരിക്കുന്ന വലിയ ബൈനോക്കുലറിലൂടെയുള്ള പര്‍വ്വതങ്ങളുടെ കാഴ്ച ഏറെ മനോഹരമാണ്. ഇതിനു തൊട്ടടുത്തായി തന്നെ ഒരു കൊച്ചു ക്ഷേത്രവും കാണാം. ഏരിയല്‍ കേബിള്‍ കാറില്‍ മല്ലിതാല്‍ മാള്‍ റോഡില്‍ നിന്നും സ്‌നോ വ്യൂ പോയിന്റിലേക്ക് നേരിട്ടെത്താം.
സന്ദര്‍ശന സമയം ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഇവിടെ സ്‌നോ വ്യൂ പോയിന്റില്‍ പ്രവേശനം അനു വദിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 5.00 വരെയാണ് പ്രവേശനം. ശനിയാഴ്ച ഇവിടെ അവധിയാണ്. ഇവിടേക്ക് പ്രവേശിക്കുവാന്‍ പ്രത്യേക ചാര്‍ജ്ജുകള്‍ ഒന്നുമില്ല. റോപ് വേ സര്‍വ്വീസില്‍ പോകണമെങ്കില്‍ മുതിര്‍ന്നവര്‍ക്ക് 200ഉം കുട്ടികള്‍ക്ക് 130 ഉം ബൈനോക്കുലറിന് 20 രൂപയും ചാര്‍ജ്ജ് ഈടാക്കും.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ച സമയം. ഈ സമയങ്ങളില്‍ 10 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയായിരിക്കും ഇവിടുത്തെ തണുപ്പ്. കൂടാതെ തെളിഞ്ഞ ആകാശമുള്ളതിനാല്‍ കാഴ്ചകള്‍ എളുപ്പത്തില്‍ കാണാനും സാധിക്കും. അതിനാല്‍ മാര്‍ച്ച് പകുതി മുതല്‍ ഇവിടേക്ക് സന്ദര്‍ശനം നടത്താം. തണുപ്പു കാലങ്ങളില്‍ പൂജ്യം ഡിഗ്രി മുതല്‍ 15 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.

എത്തിച്ചേരുവാന്‍

ഉത്തരാഖണ്ഡില്‍ നൈനിറ്റാള്‍ മല്ലിതാലില്‍ മാല്‍ഡണ്‍ കോട്ടേജ് റോഡിലാണ് സ്‌നോ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. മല്ലിതാല്‍ മാള്‍ റോഡില്‍ നിന്നും കേബിള്‍ കാര്‍ വഴി വ്യൂ പോയിന്റിലെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ മല്ലിതാല്‍ മാള്‍ റോഡില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള കാത്‌ഗോഡം റെയില്‍വേ സ്റ്റേഷനാണ്.