ശിവജിയുടെ തലസ്ഥാന നഗരിയായ രാജ്ഗഡിലേക്ക് എങ്ങനെ എത്താം
മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു.
പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ വഴിയില്‍ െചങ്കുത്തായ കയറ്റങ്ങള്‍ കയറണം. രണ്ടര മണിക്കൂറാണ് ശരാശരി ട്രക്കിങ് സമയം. പുണെയില്‍ നിന്നു നര്‍സപുര്‍വഴി ഗുഞ്ജ്വാണിയിലെത്താം.
ചോര്‍ ദര്‍വാസ പാതയെക്കാളും ദൂരം കൂടുതലാണെങ്കിലും ലളിതമായ ട്രക്കിങ്ങാണ് പാലി ദര്‍വാസയിലൂടെയുള്ള പാത. ഈ പാതയിലെത്താന്‍ നര്‍സപുരില്‍ നിന്ന് വില്‍ഹെ ഗ്രാമത്തിലൂടെ പാബി ഗ്രാമത്തിലെത്തണം. മൂന്നു മണിക്കൂര്‍ ആണ് ശരാശരി ട്രക്കിങ് സമയം.ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്നു തന്നെ തുടങ്ങുന്ന മറ്റൊരു പാത സുവേല മാചിയില്‍ എത്തുന്നുണ്ട്. കൊടുങ്കാറ്റും ദുഷ്കരമായ മലയിടുക്കുകളും താണ്ടുന്ന ഈ വഴി പരചയസമ്പന്നനായൊരു സഹായിക്കൊപ്പമേ സഞ്ചരിക്കാനാകൂ. സാധാരണക്കാര്‍ക്ക് ദുഷ്കരമായ മറ്റൊരു പാതയാണ് തോരണ കോട്ടയില്‍ നിന്ന് രാജ്ഗഡ് കോട്ട വരെയുള്ള ട്രക്കിങ് റൂട്ട്.
കോട്ടയില്‍ എത്തിയാല്‍ പദ്മാവതി തടാകം, പദ്മാവതി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം, ആലു ദര്‍വാസ മുതലായ കാഴ്ചകളുണ്ട്. കോട്ടയ്ക്കുള്ളിലെ മൂന്നു സമതലസ്ഥല ങ്ങളായ പദ്മാവതി മാചി, സഞ്ജീവനി മാചി, സുവേല മാചി എന്നിവയും ആകര്‍ഷകമാണ്.രാജ്ഗഡ് കോട്ടയിലേക്കുള്ള ട്രക്കിങ്ങിന് ഏറ്റവും അനുയോ ജ്യമായ സമയം നവംബര്‍, ഡിസംബര്‍ മാസമാണ്.