കോടമഞ്ഞ് നിറയുന്ന നന്ദി ഹില്‍സിന്റെ പ്രത്യേകതകള്‍
കര്‍ണാടകയുടെ തലസ്ഥാനമായ ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹില്‍സ്. ടിപ്പു സുല്‍ത്താന്‍ തന്റെ വേനല്‍ക്കാല വസതി യായി നന്ദി ഹില്‍സിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്ദി ഹില്‍സ് ഏറെ ആകര്‍ഷിക്കുന്നു.
നിറയെ മരങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹില്‍സ്. കബ്ബന്‍ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് നന്ദി ഹില്‍സില്‍ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹില്‍സില്‍ അനവധി ഫോട്ടോഗ്രാഫേര്‍സ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രിവരെയുമാണ് ഇവിടെ താപനില.
രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹില്‍സ് ഒരു അദ്ഭുതം തന്നെയാണ്….നന്ദി ഹില്‍സിന്റെ അടിവാരത്തില്‍ നിന്നും 3 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുകളിലെ പ്രവേശന കവാടത്തില്‍ എത്താം. ബൈക്കുകള്‍ ആണെങ്കില്‍ അവിടെ പാര്‍ക്ക് ചെയ്യണം, മറ്റു സ്വകാര്യ വാഹനങ്ങള്‍ ഏറ്റവും മുകളില്‍ പാര്‍ക്ക് ചെയ്യാം. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹില്‍സ് ചിക്കബെല്ലാപ്പൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് അതിരാവിലെ തന്നെ നന്ദിഹില്‍സില്‍ എത്തിച്ചേരുന്നതാണ് നല്ലത്.
മറ്റ് ഹില്‍സ്റ്റേഷനുകളുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന ഹില്‍സ്റ്റേഷനൊന്നുമല്ല നന്ദിഹില്‍സ്. ബാംഗ്ലൂരില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഹില്‍സ്റ്റേഷന്‍ എന്നതാണ് നന്ദിഹില്‍സിന്റെ പ്രത്യേകത.
നന്ദി ഹില്‍സിലെ പ്രധാന കവാടം വരെയും വാഹനത്തില്‍ പോകാവുന്നതാണ്. പലയിടത്തായി യാത്ര ചെയ്‌തെങ്കിലും അതിലൊക്കെ മറക്കാന്‍ പറ്റാത്ത ഒരു തരം അനുഭവമാണ് നന്ദി ഹില്‍സ്.