India

ചരിത്രമേറെയുള്ള തമിഴ്‌നാട് ; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ദ്രാവിഡ സംസ്‌കാരത്തിന്റെ ഹൃദയം…വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചകളുമായി കാത്തിരിക്കുന്ന നാട്…തമിഴ്‌നാട്. നൃത്തവും സംഗീതവും ഒക്കെയായി സംസ്‌കാരത്തിന്റ മറ്റൊരു രീതിയിലേക്ക് ആളുകളെ കൈപിടിച്ചുയര്‍ത്തുന്ന ഇടം…സഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. തമിഴ്‌നാട് പേരുകേട്ടിരിക്കുന്ന 10 കാര്യങ്ങള്‍ പരിചയപ്പെടാം.

മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുരൈ

മൂവായിരത്തിഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ചയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും. ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടര്‍ന്ന് ശിവ ഭക്തനായ ഇന്ദ്രന്‍ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാന്‍ കാരണം. ഏ ഡി 1310ല്‍ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കര്‍ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്. മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കര്‍ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

അംബൂര്‍ ദം ബിരിയാണി

വെല്ലൂരിലെ ദം ബിരിയാണി കഴിച്ചില്ലെങ്കില്‍ പിന്നെ തമിഴ്‌നാട്ടില്‍ വന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല. സൗത്ത് ഇന്ത്യയിലെ ഏറ്റവും രുചികരമായ വിഭവങ്ങളിലൊന്നാണ് വെല്ലൂരിലെ അംബൂര്‍ ചിക്കന്‍ ബിരിയാണി.

പട്ടിന് പോകാം കാഞ്ചീപുരത്തേയ്ക്ക്

പട്ടിന്റെ പേരില്‍ അറിയപ്പെടുന്ന നാടാണ് കാഞ്ചീപുരം. പരമ്പരാഗതമായി നെയ്‌തെടുക്കുന്ന പട്ടുകള്‍ തേടി ഇവിടെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും വ്യവസായികളും ആളുകളും എത്തുന്നു. സ്വര്‍ണ്ണക്കസവുള്ള കാഞ്ചീപുരം പട്ട് വിവാഹത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത്.

ചെട്ടിനാട് രുചികളറിയാം

കാരക്കുടിയില്‍ നിന്നും രുചിയുടെ കാര്യത്തില്‍ തമിഴ്‌നാടിനെ വെല്ലാന്‍ മറ്റൊരിടവും കാണില്ല, കാരക്കുടി രുചി എന്നറിയപ്പെടുന്ന ചെട്ടിനാടന്‍ വിഭവങ്ങള്‍ ഏതൊരു ഭക്ഷ്യപ്രേമിയേയും വശീകരിക്കുന്നതാണ്. മസാലക്കൂട്ടില്‍ വേവിച്ചെടുക്കുന്ന മാംസ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആച്ചി സമയല്‍ എന്നാല്‍ ഇവിടുത്തുകാര്‍ക്കിടയില്‍ ചെട്ടിനാട് ഭക്ഷണം അറിയപ്പെടുന്നത്.


മറീന ബീച്ച്

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ബീച്ചുകളിലൊന്നായ മറീന ബീച്ചാണ് തമിഴ്‌നാട്ടിലെ കാഴ്ചകളില്‍ അടുത്തത്. 13 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഇത് തീര്‍ച്ചായും കണ്ടിരിക്കേണ്ട ഒന്നാണ്.

തഞ്ചാവൂര്‍ ബൊമ്മ

തഞ്ചാവൂര്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഇവിടം പേരുകേട്ടിരിക്കുന്നത് തലയാട്ടി ബൊമ്മയുടെ പേരിലാണ്. തമിഴ്‌നാട്ടിലെ മറ്റു നഗരങ്ങളില്‍ നിന്നും ഈ നാടിനെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. എത്ര നേരം വേണമെങ്കിലും തലയാട്ടിക്കൊണ്ടിരിക്കുന്ന ഈ ബൊമ്മകള്‍ ഒരത്ഭുതമാണ്.

പാമ്പന്‍പാലം

തമിഴ്‌നാട് കാഴ്ചകളില്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത ഇടമാണ് പാമ്പന്‍ പാലം. നൂറിലധികം വര്‍ഷത്തെ കരുത്തുമായി ഇന്നും ശക്തിയോടെ നിലനില്‍ക്കുന്ന പാമ്പന്‍പാലം 1914 ലാണ് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായി അറിയപ്പെടുന്ന പാമ്പന്‍ പാലത്തിന് 2345 മീറ്റര്‍ നീളമാണുള്ളത്. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ബ്രിട്ടീഷുകാരാണുള്ളത്. വ്യപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പാലം പണിയുന്നത്.


ട്രിച്ചിയിലെ കല്ലണെ ഡാം

ലോകത്തിലെ തന്നെ പഴക്കംചെന്ന അണക്കെട്ടുകളില്‍ ഒന്നാണ് ട്രിച്ചിയിലെ കല്ലണ ഡാം. കാവേരി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന് 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്.

ശിവകാശിയിലെ പടക്കങ്ങള്‍

ശിവകാശിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. ഓണമായായും വിഷുവായാലും പെരുന്നാളാമെങ്കിലും കേരളത്തില്‍ പടക്കം പൊട്ടണമെങ്കില്‍ അത് ശിവകാശിയില്‍ നിന്നും എത്തണം.