തെയ്യരൂപത്തില്‍ ബേക്കല്‍ ബീച്ചില്‍ തീര്‍ത്ത അമ്മ ശില്പം ഇനിയില്ല
ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അന്തരിച്ച ശില്‍പി എം ബി സുകുമാരാന്‍ ബേക്കല്‍ ബീച്ചില്‍ നിര്‍മ്മിച്ച അമ്മ ശില്പം ഇനിയില്ല. കാലപഴക്കം മൂലമാണ് അമ്മ സങ്കല്‍പ്പം മിന്‍ നിര്‍ത്തി തെയ്യരൂപത്തില്‍ തീര്‍ത്ത ശില്‍പം തകര്‍ന്ന് വീണത്.
രണ്ടു വര്‍ഷമായി കേടുപാട് സംഭവിച്ച ശില്‍പം തകരഷീറ്റ് കൊണ്ട് മൂടി വെച്ച് നിലയിലായിരുന്നു.
തകര്‍ന്ന ശില്‍പത്തിന് മാറ്റം വരുത്തി നന്നാക്കിയെടുക്കണമെന്ന് ആവശ്യവുമായി ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് എന്ന പേരുള്ള നവമാധ്യമ സംഘം മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ ശില്പം എന്നത് ഒരു ശില്പിയുടെ സര്‍ഗാത്മകമായ പ്രവൃത്തിയാണെന്നും അതിനാല്‍ ഒരാള്‍ നിര്‍മിച്ച ശില്പത്തിന്റെ അറ്റകുറ്റപ്പണിക്കായി മറ്റൊരു കലാകാരനെ ഉപയോഗിക്കുന്നത് സാധ്യമല്ലാത്തതുകൊണ്ടാണ് അത് പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചത്. ആര്‍ട്ട് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ബി.ആര്‍.ഡി.സി. നടപ്പാക്കുന്നത്. പൊളിഞ്ഞ ശില്പത്തിന് പകരമായി പുതിയ ശില്പം സ്ഥാപിക്കുമെന്നും ബി.ആര്‍.ഡി.സി. അധികൃതര്‍ അറിയിച്ചു.