വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കി ജനമൈത്രി ക്യാന്റീന്‍
വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മിതമായ നിരക്കില്‍ ചായയും പലഹാരവും ഒരുക്കി ജനമൈത്രി പൊലീസ് ക്യാന്റീന്‍. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണില്‍ ആര്‍ഒ ജങ്ഷനിലെ മിനി ക്യാന്റീന്‍ വൃത്തിയിലും വെടിപ്പിലും മികവാര്‍ന്നതാണ്.
ക്യാന്റീന്‍ മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. മറ്റ് ഹോട്ടലുകളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ക്യാന്റീനില്‍ ചെറുകടിയും ചായയും ലഭിക്കുക. ഉച്ചയൂണ് മിതമായ നിരക്കില്‍ പൊതിയാക്കി കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സാജന്‍ സേവ്യര്‍, എസ്‌ഐ സുരേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.