Aviation

14 വര്‍ഷത്തിന്റെ നിറവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്.

നിലവില്‍ ദിവസേന 93 സര്‍വ്വിസുകളും ആഴ്ചയില്‍ 649 സര്‍വ്വീസുകളുമാണ് പ്രധാനമായുമുള്ളത്. തിരുവനന്തപുരത്തു നിന്ന് 33 കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ സര്‍വ്വീസുകള്‍.2018 19 വര്‍ഷങ്ങളില്‍ 4.34 ദശലക്ഷം പേര്‍ യാത്രചെയ്തിരുന്നു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളള യാത്രക്കാരാണ്.

പതിന്നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിമാനങ്ങളുടേയും സീറ്റുകള്‍ മാറ്റി ഏറ്റവും പുതിയ ടെക്‌നോളജിയിലുളള സീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്‍ സീറ്റ് പവറുളള ഈ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനുളളതടക്കമുളള സൗകര്യങ്ങളാണ് എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.മറ്റ് ബജറ്റ് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം, ചായ, കാപ്പി തുടങ്ങിയവ നല്‍കുന്നു.നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പടെ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുളള സൗകര്യവും. അധിക ബാഗേജ്, ഇഷ്ടപ്പെട്ട സീറ്റ് തുടങ്ങിയവ ഓണ്‍ലൈനായി ബുക്കുചെയ്യാനുള്ള അവസരവും ഇവര്‍ ഒരുക്കുന്നു. കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷവും അറ്റാദായം. 2017 -18 ല്‍ 3647 കോടിയിരുന്നു വരുമാനം.