ദ കാനോ ക്രിസ്റ്റൈല്‍സ്; അഞ്ചു നിറത്തിലൊഴുകുന്ന നദി
ചുവപ്പും പച്ചയും നീലയും തുടങ്ങി വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് ഒഴുകുന്ന വെള്ളം.പറഞ്ഞുവരുന്നത് ഒരു നദിയെക്കുറിച്ചാണ് ലോകത്തെ ഏറ്റവും മനോഹരമായ നദി-‘ദ കാനോ ക്രിസ്റ്റൈല്‍സ്. കൊളംബിയയിലാണ് ഈ നദി ഒഴുകുന്നത്. അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ഇത് അറിയപ്പെടുന്നു. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നിവയാണ് നദിയില്‍ വിടരുന്ന നിറങ്ങള്‍.
ഇളം റോസ്, രക്തച്ചുവപ്പ് നിറങ്ങളുള്ള വെള്ളം കാണാം. ഇതുകണ്ടാല്‍ വെള്ളത്തില്‍ നിറം കലക്കിയതാണെന്ന് തോന്നുമെങ്കിലും സംഗതി മറ്റെന്നാണ്.’മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത് കാണുന്നത്. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.ഒരു സഞ്ചാരിയുടെ ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200 പേരില്‍ക്കൂടുതല്‍ ഇവിടേക്ക് കടത്തിവിടില്ലെന്നും ഉണ്ട്.അതുപോലെ നദിയില്‍ ഇറങ്ങുക എന്നത് കര്‍ശനമായും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.