India

ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുത്തന്‍ റെയില്‍ പാത

ഇന്ത്യയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് ഡല്‍ഹിയില്‍ നിന്നും റെയില്‍ പാത എത്തുന്നു. ഈ ട്രെയിന്‍ യാത്രയിലുടെ വെറും പകുതി സമയം കൊണ്ട് ലേയില്‍ എത്താം


ഈ ട്രെയിന്‍ യാത്രയിലുടെ ഡല്‍ഹിയില്‍ നിന്നും 20 മണിക്കൂറുകൊണ്ട് യാത്രികര്‍ക്ക് ലേയിലെത്താനാകും. റോഡ്മാര്‍ഗ്ഗം 40 മണിക്കൂറാണ് ലേയിലേക്കുള്ള ദൂരം. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രെയിന്‍ യാത്ര. ഈ വഴിയില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക.

465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും ലേ വരെയുള്ള റെയില്‍ വഴിയുള്ള ദൂരം. 74 തുരങ്കങ്ങള്‍, 124 വലിയ പാലങ്ങള്‍, 396 പാലങ്ങള്‍ എന്നിവയാണ് പാതയില്‍ ഉണ്ടാകുക. ഇതില്‍ ഒരു തുരങ്കത്തിന് മാത്രം 27 കിലോമീറ്ററായിരിക്കും നീളം. നിര്‍ദിഷ്ട റെയില്‍ പാതക്ക് 83360 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ റെയില്‍ പാത വരുന്നതോടെ ലേ, ലഡാക്ക് മേഖലയിലെ ടൂറിസം ഉയര്‍ത്തുന്നതിനും ഇത് നിര്‍ണായക പങ്കുവഹിക്കും.