അനന്തപുരിയിലെ കാഴ്ച്ചകള്‍; ചരിത്രമുറങ്ങുന്ന നേപ്പിയര്‍ മ്യൂസിയവും, മൃഗശാലയും

അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.

സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്.

1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ ഒരു പാര്‍ക്കും കൂടി ആരംഭിച്ചു. ഇതാണ് അന്തപുരിയിലെ മ്യൂസിയത്തിന്റെയും മൃഗശാലയുടെയും കഥ.

വന്യജീവി സംരക്ഷണത്തിലൂടെ വിവിധ ജീവികള്‍ക്കുണ്ടാകാവുന്ന പ്രാദേശിക രോഗങ്ങള്‍ക്കും പടിഞ്ഞാറന്‍ പര്‍വ്വത നിരകളില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നവയ്ക്കും പ്രത്യേകം പ്രാതിനിധ്യം.
പ്രകൃതിയെപ്പറ്റി പഠിക്കുവാനും അറിയുവാനുമുള്ള അവസരം, വന്യജീവികളെക്കുറിച്ചുള്ള പഠനം , പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം എന്നിവയായിരുന്നു ആരംഭദിശയില്‍ മൃഗശാലയുടെ ലക്ഷ്യം.

വിവിധ വര്‍ഗ്ഗത്തിലുള്ള കുരങ്ങുകള്‍, പലതരത്തിലുള്ള മാനുകള്‍, സിംഹം, കടുവ, പുള്ളിപ്പുലി, അമേരിക്കന്‍ പുള്ളിപ്പുലി, കരടി, കുറുനരി, നീര്‍നായ്, വെള്ളക്കടുവ, എന്നിവ കൂടാതെ മൂങ്ങ, കഴുകന്‍, പ്രാപ്പിടിയന്‍, ഗരുഡന്‍, തുടങ്ങി ഭംഗിയിലും, വലുപ്പത്തിലും വൈവിധ്യമുള്ള വിവിധഇനം പക്ഷികളും ഇവിടെയുണ്ട്. ഉരഗങ്ങളില്‍ പാമ്പുകള്‍, പല്ലി, ആമ, കടലാമ, ചീങ്കണ്ണി, മുതല തുടങ്ങിയവയുടെ പലവിഭാഗങ്ങളും ഇവിടെ കാണാം. വിഷ പാമ്പുകളില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന കിങ്ങ് കോബ്ര (രാജവെമ്പാല) ഒരു പ്രധാന ആകര്‍ഷണമാണ്. ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ പെട്ടതും തെക്കേ അമേരിക്കയില്‍ കാണപ്പെടുന്നതുമായ ഗ്രീന്‍ അനക്കോണ്ടയാണ് ഈ മൃഗശാലയിലെ പുതിയ അതിഥി. ഇതിനെ കാണുവാനായി മാത്രം വളരെയേറെ സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ഇതു കൂടാതെ 100 ലധികം വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളുടെ ‘ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍’ വളരെ മനോഹരമാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റകളെയും മറ്റു നയനാഭിരാമമായ പൂമ്പാറ്റകളെയും കാണാം. അതുപോലെ ഇവിടത്തെ മറ്റൊരാകര്‍ഷണമാണ് അക്വേറിയം 2011-ല്‍ ആരംഭിച്ച അക്വേറിയത്തില്‍ 15 വിഭാഗത്തിലേറെയുള്ള മത്സ്യങ്ങളെ സംരക്ഷിക്കുന്നു. പക്ഷെ ഇതു സന്ദര്‍ശിക്കുവാന്‍ പ്രത്യേക ടിക്കറ്റ് എടുക്കേണ്ടതാണ്.

വന്യജീവിസംരക്ഷണത്തില്‍ പൊതുജനങ്ങളെയും കൂടി പങ്കെടുപ്പിക്കുക എന്നൊരു ലക്ഷ്യം തിരുവന്തപുരം മൃഗശാലയ്ക്കുണ്ട്. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മൃഗത്തിനെ ഇഷ്ടമുള്ളത്ര നാളുകളിലേക്ക് അഡോപ്റ്റ് ചെയ്യാനുള്ള അവസരം മൃഗശാല ഒരുക്കുന്നു. വ്യക്തികള്‍ക്കോ, സ്‌കൂള്‍, ക്ലബ് എന്നിവയ്ക്കോ ഇതിനുള്ള അവസരം ലഭിക്കും. അവര്‍ നല്‍കുന്ന സഹായം, നിര്‍ദ്ദേശിക്കപ്പെട്ട പ്രത്യേകം മൃഗങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.

എത്തിച്ചേരുവാന്‍

നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം കോംപൗണ്ടിലാണ് മ്യൂസിയവും മൃശാലയും
തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും – 3 കി.മി.ദൂരം
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും – 3 കി.മി
വിമാനത്താവളത്തില്‍ നിന്നും 9 .കി.മി.
ധാരാളം ബസ്, ടാക്സി, ഓട്ടോ സൗകര്യം.

പ്രവേശന ഫീസ്

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 20 രൂപ
5 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 5 രൂപ
ഫാമിലി ടിക്കറ്റ് (അച്ഛന്‍, അമ്മ, 2 കുട്ടികള്‍) 40 രൂപ
ഗ്രൂപ്പ് (35 കുട്ടികളും രണ്ട് അധ്യാപകരും) 200 രൂപ
കാര്‍ പാര്‍ക്കിംഗ് 150 രൂപ
ക്യാമറ 50 രൂപ
പ്രൊഫഷണല്‍ അല്ലാത്ത വീഡിയോ ഷൂട്ടിംഗ് 100 രൂപ
അക്വേറിയം 10 രൂപ

ബാറ്ററികാര്‍

5 വയസ്സിനു മുകളില്‍ 50 രൂപ
മുതിര്‍ന്ന പൗരന്‍ 20 രൂപ
അംഗപരിമിതര്‍ 15 രൂപ
ശ്രദ്ധിക്കേണ്ടത്

പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും പാടില്ല. മൃഗങ്ങളെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ അവയ്ക്കു ഭക്ഷണം നല്‍കുകയോ ചെയ്യരുത്. മൃഗശാല അധികൃതര്‍ക്കും സഹ സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തിയും അനുവദിക്കുന്നതല്ല.

സന്ദര്‍ശന സമയം

എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ
തിങ്കളാഴ്ച അവധി, പാര്‍ക്കിങ് സൗകര്യത്തിനായി മ്യൂസിയം മൃഗശാല പരിസരത്ത് പരിമിതമായ സൗകര്യം മാത്രമാണ് ഉള്ളത് എന്നാല്‍ റോഡിന്റെ ഇരുവശങ്ങളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കും

നേപ്പിയര്‍ മ്യൂസിയം

മ്യഗങ്ങള്‍ക്കൊപ്പം ചരിത്രവും ഒന്നിക്കുന്ന ഇടമാണിവിടം. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയമാണ് തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം
പഴമയുടെ കഥപറയുന്ന മനോഹരവും വിവിധവിഭാഗങ്ങളില്‍ പ്പെട്ടതുമായ 550ലേറെ വസ്തുശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. 8 മുതല്‍ 18 ാം നൂറ്റാണ്ടുവരെയുള്ള ചോള, ചേര, വിജയനഗര, നായിര്‍, രാജ വംശങ്ങളുടെ കാലത്തെ വെങ്കലത്തിലും ചെമ്പിലും, ശില്പശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ത്ത ശിവന്‍, വിഷ്ണു, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവതമാരുടെ വിവിധ രൂപങ്ങള്‍, ദക്ഷിണേന്ത്യയിലെ പല തരത്തിലുള്ള കല്ലില്‍ കൊത്തിയരൂപങ്ങള്‍, തടിയിലുള്ള കൊത്തുപണികളും ശില്പങ്ങളും, ആനകൊമ്പില്‍ തീര്‍ത്ത ശില്പചാതുരികള്‍ എന്നിവയെല്ലാം ഇവിടെ കാണാം. 2 ാം നൂറ്റാണ്ടിലെ ഗാന്ധാര ശില്പകല മുതല്‍ 18 ാം നൂറ്റാണ്ടിലെ കേരള ശില്പകലവരെയുള്ള കല്ലില്‍ തീര്‍ത്തരൂപങ്ങളും ചോള-ചേര വിജനഗരകാലത്തെ നാണയങ്ങളും വിദേശരാജ്യങ്ങളായ റോമ, ഡാനിഷ്, പേര്‍ഷ്യ, ചൈന, ടര്‍ക്കി, ഡച്ച് എന്നിവിടങ്ങളിലെ പുരാതന നാണയങ്ങളും അടക്കം 9 പ്രധാന വിഭാഗങ്ങളിലായി 5480 നാണയങ്ങളുടെ വമ്പിച്ച ശേഖരവും ഈ മ്യൂസിയത്തിലുണ്ട്. കൂടാതെ ചരിത്രാതീതകാലത്തെ ശവസംസ്‌കാരകലശങ്ങള്‍, ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പകര്‍പ്പുകള്‍ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

സന്ദര്‍ശന സമയം

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 5 വരെ
തിങ്കളാഴ്ച അവധി

പ്രവേശന ഫീസ്

ടിക്കറ്റു നല്‍കുന്ന സമയം വൈകിട്ട് 4.30 വരെ

12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 രൂപ
5 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 5 രൂപ
ഫാമിലി ടിക്കറ്റ് (അച്ഛന്‍, അമ്മ, 2 കുട്ടികള്‍) 25 രൂപ
ഗ്രൂപ്പ് (35 കുട്ടികളും രണ്ട് അധ്യാപകരും) 100 രൂപ
കാര്‍ പാര്‍ക്കിംഗ് 150 രൂപ

എത്തിച്ചേരേണ്ട വിധം

നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം കോംപൗണ്ടിലാണ് മ്യൂസിയവും മൃശാലയും
തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും – 3 കി.മി.ദൂരം
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും – 3 കി.മി
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 9 .കി.മി.
ധാരാളം ബസ് സര്‍വ്വീസും, ടാക്സി, ഓട്ടോ സൗകര്യവുമുണ്ട്.

നിരോധനം: വീഡിയോ ക്യാമറ, ക്യാമറ, മൊബൈല്‍ ഫോണ്‍. മ്യൂസിയം ഉദ്യോഗസ്ഥര്‍ക്കും സഹസന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ പ്രവൃത്തികളും

കനകക്കുന്ന് കൊട്ടാരം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നേപ്പിയര്‍ മ്യൂസിയത്തില്‍ നിന്നും ഏകദേശം 800 മീറ്റര്‍ വടക്കു കിഴക്കു ഭാഗത്തായാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കോളനി വാഴ്ചക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള നിര്‍മ്മിതികളില്‍ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ് ഈ കൊട്ടാരം. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 – 1924) ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരം പിന്നീട് പുതുക്കിപ്പണിയുകയും, കൊട്ടാരം അങ്കണത്തില്‍ ടെന്നിസ് കോര്‍ട്ട് നിര്‍മ്മിക്കുകയും ചെയ്തു
അനന്തപുരിയുടെ വിവിധ കലാ സാംസ്‌കാരിക സംഗമങ്ങളുടെ വേദിയാണ്. വിനോദ സഞ്ചാര വകുപ്പ് എല്ലാ വര്‍ഷവും (ഒക്ടോബര്‍ – മാര്‍ച്ച്) ഓള്‍ ഇന്ത്യാ ഡാന്‍സ് ഫെസ്റ്റിവല്‍ നടത്തുന്നത് ഇവിടെയാണ്. ഈ നൃത്തോത്സവം നടക്കുമ്പോള്‍ എല്ലാ ദിവസവും ക്ലാസിക്കല്‍ ഇന്ത്യന്‍ ഡാന്‍സ് പരിപാടികള്‍ അരങ്ങേറാറുണ്ട്.എല്ലാ വര്‍ഷവും വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ധാരാളം വിനോദ സഞ്ചാരികള്‍ കനകക്കുന്ന് കൊട്ടാരം സന്ദര്‍ശിക്കാനെത്തുക പതിവാണ്. കനകക്കുന്ന് സന്ദര്‍ശിക്കുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക പാസ് ഇല്ല്. പുലര്‍ച്ചെ അഞ്ച് മണിക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന കനകക്കുന്നില്‍ വ്യായാമ പരിശീലനത്തിനായി അതിരാവിലെ ആളുകളെത്തും. പിന്നീട് എല്ലാവരും വന്നെത്തും. മത്സര പരീക്ഷകള്‍ക്കായി പഠിക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ വന്നിരുന്നു പഠിക്കുന്ന ഇടവും ഇതാണ്. ഒരു അനന്തപുരി നിവാസിയുടെ എല്ലാ റിലാക്‌സേഷനും പറ്റിയ ഇടമാണ് കനകക്കുന്ന്…