അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്ത് ഹെറിറ്റേജ് ഹോം; ഒരാള്‍ക്ക് 800 രൂപ
കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി.
കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ നിരക്കില്‍ വെല്‍ക്കം ഡ്രിങ്ക്, 2 മണിക്കൂര്‍ ശിക്കാരി ബോട്ടിങ് (കായല്‍ കാഴ്ചകള്‍ കാണാന്‍), കേരള നോണ്‍വെജ് മീല്‍സ്, സ്വിമ്മിങ് പൂള്, സഞ്ചാരികള്‍ക്ക് ഫ്രഷാകാനും അല്പം വിശ്രമിക്കാനും രണ്ടു മുറികള്‍, വൈകുന്നേരം ചായയും സ്നാക്സും എന്നീ സൗകര്യങ്ങളാണ് തറവാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേര് അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫര്‍. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് പാക്കേജിന്റെ സമയപരിധി.
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ സൗന്ദര്യം പൂര്‍ണമായും അനുഭവിക്കാമെന്നതാണു തറവാട് ഹെറിറ്റേജ് ഹോം മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം. 140 വര്‍ഷം പഴക്കമുള്ള തറവാടിനെ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയപ്പോള്‍ ഇവിടെയെത്തുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറുന്നു ഇവിടുത്തെ താമസം. മികച്ച ഹോസ്പിറ്റാലിറ്റിക്കൊപ്പം ആയുര്‍വേദവും സുഖചികിത്സയും ഇവിടുത്തെ പ്രത്യേകതയാണ്.
ബുക്കിങ്ങിന്- Ph: 9446503632.