അനന്തപുരിയിലെ കാഴ്ച്ചകള്‍; പത്മനാഭസ്വാമി ക്ഷേത്രവും കുതിരമാളികയും
വേനലവധിയെന്നാല്‍ നമ്മള്‍ മലയാളികള്‍ വിനോദയാത്ര പോകുന്ന സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാഴ്കളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമായിട്ടുണ്ട് അത് കൊണ്ട് തന്നെ കാണാനും അറിയാനും ധാരാളമുള്ള കേരളത്തിനെക്കുറിച്ച് ടൂറിസം ന്യൂസ് ലൈവ് പുതിയ പംക്തി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്.
അനന്തപുരിയുടെ വിശേഷങ്ങളില്‍ നിന്നാണ് ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അനന്തന്‍ (മഹാവിഷ്ണു) സംരക്ഷിക്കുന്ന നാടാണ് തിരുവനന്തപുരം. അതു കൊണ്ട തന്നെ തിരുവനന്തപുരം എന്ന് കേള്‍ക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രമാണ് ആദ്യമെല്ലാവരുടെയും മനസിലേക്ക് ഓടി എത്തുക.
പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജ്യത്തിനെയും പ്രജകളെയും പത്മനാഭന് തൃപടിദാനം നല്‍കിയതാണ്. ലോകപ്രശസ്മായ ക്ഷേത്രമാണ് പത്‌നാഭസ്വാമി ക്ഷേത്രം അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ഭക്തരും ചരിത്രന്വേഷകരും, സഞ്ചാരികളും ദിവസവും എത്തുന്ന ആരാധനാലയം കൂടിയാണ്.
എങ്ങനെ എത്താം:
സമീപ വിമാനത്താവളം നഗരപരിധിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. റെയില്‍വേസ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ഒരു കിലോമീറ്റര്‍ ദൂരെയാണ്.
സഹായത്തിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഫോണ്‍: + 91-471-2321132 ഫാക്‌സ്: + 91-471-2322279 ടൂറിസ്റ്റ് വിവരം ടോള്‍ ഫ്രീ നമ്പര്‍: 1-800-425-4747 ഇമെയില്‍: info[at]keralatourism[dot]org , deptour[at]keralatourism[dot]org
ക്ഷേത്രപരിസരം അതീവ സുരക്ഷാ പ്രദേശമായതിനാല്‍ തന്നെ പ്രധാന ഗോപുര നടയുടെ മുന്‍ഭാഗത്ത് വാഹന പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരംഷണ പരിധിയില്‍ എപ്പോഴും നിരീഷണത്തിലാണ് ക്ഷേത്ര പരിസരം. കിഴക്കേക്കോട്ട, പത്മതീര്‍ത്ത കുളത്തിന്റെ വശങ്ങളിലായിട്ടാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളത്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങി താക്കോല്‍, മൊബൈല്‍ എന്നിവ ഉള്‍പ്പെടെ ഒരു വസ്തുക്കളും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയില്ല. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ആളുകളുടെ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കവാനുള്ള ഇടങ്ങള്‍ പത്മതീര്‍ത്തക്കുള പരിസരത്ത് തന്നെയുണ്ട്.
ക്ഷേത്ര ദര്‍ശന സമയങ്ങള്‍:
പുലര്‍ച്ച 3.30ന് നിര്‍മ്മാല്യ ദര്‍ശനത്തിനായി നട തുറക്കുന്നതോടെ ഭക്തര്‍ക്ക് ഉള്ളില്‍ പ്രവേശിക്കാം 4.30ന് നിര്‍മ്മാല്യ ദര്‍ശനം അവസാനിക്കും പിന്നീട് നട തുറക്കുന്നത് 6.30നാണ് 7മണിയോട് കൂടി സാധാരക്കാരുടെ ദര്‍ശനം അവസാനിക്കും പിന്നീട് 8.30 വരെ തിരുവിതാംകൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ദര്‍ശനം. 10 മണിക്ക് വീണ്ടും പൂജകളോടെ തുറക്കുന്ന ക്ഷേത്രത്തിനുള്ളിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശിക്കാം. പിന്നീട് 12 മണിക്ക് ഉച്ച പൂജയോട് കൂടി നട അടയ്ക്കും. വൈകുന്നേരം 5 മണിയോട് കൂടി വീണ്ടും നടതുറക്കും ശേഷം 7.20ന് നട അടയ്ക്കും.
രാവിലെകളാണ് ഏറ്റവും അനുയോജ്യമായ ദര്‍ശന സമയം ക്ഷേത്രത്തനുള്ളില്‍ പ്രവേശിച്ചാല്‍ പ്രത്യേക വിശേഷ ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങള്‍ മാറ്റി വെച്ചാല്‍ ദര്‍ശനത്തിനായി അരമണിക്കൂര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരും.
രാവിലെ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുന്നവരെ കാത്ത് തിരുവനന്തപുരത്തിന്റെ രുചിക്കൂട്ടുകള്‍ തയ്യാറായിരിക്കുന്ന ഹോട്ടലുകള്‍ നിരവധിയുണ്ട് ക്ഷേത്ര പരിസരങ്ങളില്‍. ആവി പറക്കുന്ന ദോശ തന്നെയാണ് എല്ലായിടത്തും താരം. ദോശയ്ക്ക് കൂട്ടായി രസവടയും മറ്റ് പലഹാരങ്ങളും എല്ലായിടത്തും ലഭിക്കും. പത്മനാഭദര്‍ശനത്തിന് ശേഷം തിരുവിതാകൂര്‍ രാജവംശത്തിന്റെ കുതിരമാളിക എന്ന കൊട്ടാരം സഞ്ചാരികളെ കാത്ത് നില്‍പ്പുണ്ട്.
പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാള്‍ രാമവര്‍മ്മ പണി തീര്‍ത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തന്‍ മാളിക കൊട്ടാരം.കൊട്ടാരത്തിന്റെ മുകളിലത്തെ നിലയില്‍, പുറമേ തടിയില്‍ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ കൊട്ടാരച്ചുമരുകളില്‍ ഒരു കാലത്ത് പ്രകമ്പനം കൊണ്ടിരുന്നു. രാജഭരണം നാടുനീങ്ങിയെങ്കിലും കാലത്തെ അതീജീവിച്ച സ്വാതിയുടെ സംഗീത സദസ്സ് സന്ദര്‍ശകരെ ഇപ്പോഴും ആകര്‍ഷിച്ചു വരുന്നു.
തിരുവനന്തപുരം കോട്ടക്കകത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുടുത്താണ് ഈ രാജഹര്‍മ്യം. തികഞ്ഞ ദൈവ ഭക്തനായ സ്വാതിതിരുനാള്‍ പത്മനാഭസ്വാമി ദര്‍ശനവും തന്റെ സംഗീതസപര്യയും മുന്നില്‍ കണ്ടാണ് ഈ കൊട്ടാരം പണിതത്. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന. പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തേക്ക് തടിയില്‍ നിര്‍മിച്ച കുതിരയുടെ രൂപങ്ങള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ മുഖ ഭാഗത്തുള്ള മേല്‍പ്പുരയുടെ പല ഭാഗങ്ങളും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളത്. 122 കുതിരകളുടെ രൂപങ്ങള്‍ ഇത്തരത്തില്‍ കൊട്ടരക്കെട്ടുകള്‍ കൂട്ടി യോജിപ്പിക്കാനായി സ്ഥാപിച്ചതായി കാണാം. അതു കൊണ്ടാണ് ഈ കൊട്ടാരം കുതിരമാളിക(Mansion of Horses) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ ഈ കൊട്ടാരത്തിന് 80 ഓളം മുറികളുണ്ടെങ്കിലും 20 മുറികളില്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. കൊട്ടാരത്തിലെ അപൂര്‍വമായ വസ്തുക്കളും ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട (Royal drum) ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. കൂടാതെ സ്വാതി തിരുനാളിന്റെ ലൈബ്രറി, സംഗീത സഭ, പ്രാര്‍ത്ഥന നടത്തുന്ന അമ്പാരി മുഖപ്പ് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. സ്വാതി തിരുനാളിന്റെ കാലത്ത് നിരവധി സംഗീത പ്രതിഭകള്‍ ഇവിടെ കച്ചേരി നടത്താന്‍ എത്താറുണ്ടായിരുന്നു. സ്വയം ഒരു കവിയും സംഗീത പ്രേമിയുമായിരുന്ന രാജാവിന്റെ കാലത്ത് അന്യദേശങ്ങളില്‍ നിന്നുപോലും ഇവിടെ സംഗീത പ്രതിഭള്‍ എത്തിയതായി തിരുവിതാംകൂര്‍ ചരിത്രം വ്യക്തമാക്കുന്നു. ഈ കൊട്ടാരത്തോടു ചേര്‍ന്ന കരുവേലിപ്പുറ മാളികയിലാണ് ചരിത്രപ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്.
പ്രവേശനനിരക്ക്:
കുട്ടികള്‍ക്ക് – 20രൂപ,മുതിര്‍ന്നവര്‍ക്ക് – 50 രൂപ, വിദേശികള്‍ക്ക് – 150 രൂപ, ക്യാമറ – 20 രൂപ എന്നിങ്ങനെയാണ്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ടിക്കറ്റ് എടുക്കാം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4.45 വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തിങ്കളാഴ്ച ഒഴിവു ദിവസം.
കുതിരമാളികയുടെ തൊട്ടടുത്തായി തന്നെ എച്ച് എച്ച് ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ ചിത്രാലയമുണ്ട്.
എച്ച് എച്ച് ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ ചിത്രാലയം എന്ന പേരില്‍ പ്രശ്‌സ്തമായ ചിത്രാലയം ജനങ്ങള്‍ക്കായി തുറന്നത് ജനങ്ങളുടെ ചിത്രകാലാവാസനയെ പോഷിപ്പിക്കുക, അതേപ്പറ്റി കൂടുതല്‍ അറിവു നേടുകയും ആസ്വദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു . വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലെ പെയിന്റിംഗുകളും, ഭാരത സംസ്‌കാരവും പ്രാധാന്യവും എടുത്തു കാട്ടുന്ന രീതിയില്‍ വരച്ച ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള പെയിന്റിംഗുകളും ഇവിടുത്തെ ശേഖരത്തില്‍ കാണാം.
സന്ദര്‍ശന സമയം
എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
ബുധനാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ 5 വരെ
തിങ്കളാഴ്ച ഒഴിവു ദിവസം.
പ്രവേശന ഫീസ്
ടിക്കറ്റു വില്പന ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ
12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 20 രൂപ
5 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 10 രൂപ
വിദേശികള്‍ക്ക്: 150 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 471 2447272
Email:- www.sutmc.com