പൂക്കള്‍ കൊണ്ട് പരവതാനി നിര്‍മ്മിച്ച് മക്ക ഫ്ളവര്‍ ഷോ
യാമ്പുവിനു പിന്നാലെ മക്കയിലും പുഷ്പോത്സവം ആരംഭിക്കുന്നു. മക്കാ പുഷ്പോത്സവത്തിന്റെ പ്രതേൃകത പത്ത് ലക്ഷം പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച പരവതാനിയായിരിക്കും. മക്കയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ അറഫാ സംഗമത്തിനു ശേഷം മിനായിലെത്തി ആദൃ ദിനത്തെ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മുമ്പ് രാപ്പാര്‍ക്കുന്ന ഇടത്താവളം കൂടിയാണ് മുസ്ദലിഫ.
ചൊവ്വാഴ്ചയാണ് പുഷ്പോത്സവം തുടങ്ങുക. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. അറബ് അര്‍ബണ്‍ ഡെവലെപ്മെന്റ് ഇന്‍സ്റ്റിറ്റൃൂട്ടിന്റെയും കിംഗ് സഊദ് യൂണിവേഴ്സിറ്റിയുടേയും സഹകരണം കൂടി പുഷ്പോത്സവം ഒരുക്കിയതില്‍ ഉണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് പുഷ്പോത്സവം ഔദേൃാഗികമായി ഉദ്ഘാടനം ചെയ്യും.
അദ്വിതീയവും വസ്തുനിഷ്ഠവുമായതാണ് മക്ക പുഷ്പമേളയെന്ന് മുനിസിപ്പാലിറ്റി മീഡിയ പബ്ളിക്കേഷന്‍; വിഭാഗം ഡയറക്ടര്‍ റഈദ് സമര്ഖന്ധി പറഞ്ഞു. പൊതുജനങ്ങളില്‍ പാരിസ്ഥിതി സംരക്ഷണ ബോധം ഉയര്‍ത്തുകയും മലിനീകരണത്തിനെതിരെ പൊരുതാനുള്ള പ്രേരണയുണ്ടാക്കുകയും പുണൃ നഗരങ്ങളുടെ മനോഹാരിത സംരക്ഷിക്കുകയും ഭംഗി വെളിവാക്കുകയും ചെയ്യുക എന്നതും മക്ക പുഷ്പമേള ലക്ഷൃമിടുന്നതായും റഈദ് സമര്ഖന്ധി പറഞ്ഞു. പുഷ്പമേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സിമ്പോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പുണൃ നഗരിയെ പച്ചപിടിപ്പിക്കുന്നതിനെ കുറിച്ചും പരിസ്ഥിതി സംരക്ഷണ പദ്ധതി, പാര്‍ക്ക്-ഗാര്ഡന് നിര്‍മ്മാണം എന്നിവയെ കുറിച്ചുള്ളതായിരിക്കും. മക്ക ഫ്ളവര്‍ ഷോ മാര്‍ച്ച് 23 വരെ തുടരും.