ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍
ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും.
നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.
ഈ ഭാഗത്തെ വേഗത നിരീക്ഷിക്കുന്ന റഡാര്‍ ക്യാമറകള്‍ 120 കിലോമീറ്ററാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പോലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ( ഓപ്പറേഷന്‍സ്) മേജര്‍ ജനറല്‍ മൊഹമ്മദ് സൈഫ് അല്‍ സഫീനും വിശദീകരിച്ചു.