സാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി സൗദി പവലിയന്
അറബ് കലാസാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സൗദി പവലിയന്. ഈന്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ ഇവിടെയെത്തുന്ന ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
രാജ്യത്തെ വാസ്തു ശില്‍പ്പ ചാരുതയോടെയാണ് സൗദി പവലിയന് ഒരുക്കിയിരിക്കുന്നത്. സൗദിയുടെ കലാ സാസ്കാരിക പരമ്പരാഗത വൈവിധ്യങ്ങള്‍ ഇവിടെ അനുഭവിച്ചറിയാം. സ്വാദേറിയ ഈന്തപ്പഴങ്ങളാണ് സൗദി പവലിയനിലെ പ്രധാന ആകര്‍ഷണം. മദീനത്ത് ഖാസിം വിഭാഗങ്ങളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15ലധികം തേനുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വസ്ത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടം മുതല്‍ ഗ്ലോബല്‍ വില്ലേജില്‍ സ്ഥാനം പിടിച്ച ഏറ്റവും വലുതും പഴയതുമായ പവലിയനാണ് സൗദിയുടേത്.