‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു
മലയാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ എന്ന ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു.
ചേന്ദമംഗലം ഗ്രാമത്തിലെ നെയ്ത്തുകാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണെങ്കിലും, ചേക്കുട്ടി എന്ന കുഞ്ഞന്‍ പാവ എങ്ങിനെ ജനങ്ങള്‍ ഹൃദയത്തിലേക്കെടുത്തു എന്നതിന്റെ ഒരന്വേഷണം കൂടിയാണ് ഈ ചിത്രം.
ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ ടി ബി ബെര്‍ലിനിലാണ് ( ITB Berlin ) മാര്‍ച്ച് എട്ടാം തിയതി ജര്‍മന്‍ സമയം ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
അന്ന് തന്നെ യൂട്യൂബില്‍ രാവിലെ പത്തു മണിയ്ക്ക് ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഉണ്ടാകുന്നതായിരിക്കും.