വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കും: കടകംപള്ളി സുരേന്ദ്രന്‍
2021 ആകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാ ഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ല ക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന
‘ബാരിയര്‍ ഫ്രീ കേരള’ ടൂ റിസം പദ്ധതിയുടെ ആ ദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ 9 കോടിരൂ പയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാ നുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാ നത്തെ 120 കേന്ദ്ര ങ്ങളില്‍ പദ്ധതി നടപ്പിലാക്കാ നാണ് ഉദ്ദേശിക്കുന്നത്. 70
കേന്ദ്രങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര
സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 2016 ലെ പ്രമേയമനുസരിച്ച്
വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ്
കേരളം.
വിദേശ, ആഭ്യന്തര ഭിന്നശേഷി വിനോദസഞ്ചാരികള്‍ക്കായി ഉത്തരവാദിത്ത ടൂറിസം
മിഷന്റെ ആഭിമുഖ്യത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിരവധി ഭിന്നശേഷിക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ബാരിയര്‍ ഫ്രീ കേരളയുടെ
ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
പരസഹായം കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
മടങ്ങു ന്നതിനുള്ള സൗകര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഇതിനായി ഈ മേഖല യിലെ
സ്വകാര്യ പങ്കാളികളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ടൂറിസം സെക്രട്ടറി റാണിജോര്‍ജ്ജ് പറഞ്ഞു. ‘ഹ്യുമന്‍ ബൈ നേച്ചര്‍ പോലുള്ള നൂതന പദ്ധതികള്‍ നടപ്പാക്കുന്നകേരള ടൂറിസത്തിന് ഇക്കാ ര്യത്തില്‍ മികച്ച മാതൃകയാകാന്‍ കഴിയുമെന്നും അവര്‍
വ്യക്തമാക്കി.
നിലവിലുള്ള കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് അവയെ പുതിയ
പദ്ധതികളില്‍ ഉള്‍പ്പെ ടത്തുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. 261
റാമ്പുകള്‍, 116 ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, 163 വീല്‍ചെയറുകള്‍, 170 വാക്കിംഗ്
സ്റ്റിക്കുകള്‍, 958 ദിശാ സൂചകങ്ങള്‍, 159 ക്രച്ചസുകള്‍ എന്നിവ 70 കേന്ദ്രങ്ങളിലായി
ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍
സിറ്റിയുമായി ചേര്‍ന്ന് വിനോദസഞ്ചാര സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക ് തുടക്കം
കുറിക്കുകയാണെന്ന ് മന്ത്രി അിറയിച്ചു. ഇതിന്റെ ഭാഗമായി ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍
സിറ്റിഡേ പരേഡിലേക്ക് ഇക്കൊല്ലം കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം കലാ
പ്രവര്‍ത്തകര്‍ക്ക ് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്.
കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസത്തില്‍ ഗോള്‍ഡ ് അവാര്‍ഡ് ലഭിച്ചതിനെ
തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെ മലയാളി അസോസിയേഷന്‍ ഇടപെട്ട് മാഞ്ചസ്റ്റര്‍ ഡേ
സെലിബറേഷന്റെ ക്രിയേ റ്റിവ് ഡയറക്ടര്‍ കൂടിയായ മിസ്. കാന്‍ഡിഡ ബോയ്‌സും ടൂറിസം
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും
തമ്മില്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തുകയും മിസ്. കാന്‍ഡിഡ ബോയ്‌സ് കേരളം
സന്ദര്‍ശിക്കുകയും ചെയ്തു.
കാസര്‍കോട്ടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കള്‍ച്ചറല്‍ ഗ്രൂപ്പ് അംഗം ശ്രീ അനില്‍
കാര്‍ത്തികയേയും കൊല്ലം ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂ ട്ടിലെ രണ്ടു വിദ്യാര്‍ഥികളെയും
തെരെഞ്ഞടുത്തുകൊണ്ടുള്ള ഔദ്യോഗിക കത്ത് ടൂറിസം മന്ത്രി കടകംപള്ളി
സുരേന്ദ്രന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഇന്റര്‍സൈറ്റ് ടൂര്‍
കമ്പനി ലണ്ടന്‍ പ്രതിനിധിയുമായ വില്‍സണ്‍ മാത്യുസ് കൈമാ റി.
തെരഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകരുടെ ചെലവുകള്‍ മാഞ്ചസ്റ്റര്‍ സിറ്റി
കൗണ്‍സിലും ആര്‍ട്ട് കൗണ്‍സില്‍ ഇംഗ്ലണ്ടും വഹിക്കും. 2020-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍
ഒരാഴ്ച നീളുന്ന കേരള ഫെസ്റ്റ് നടത്തുന്നതിനുള്ള സന്നദ്ധതയും കൗണ്‍സില്‍ ടൂറിസം
മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന ചെലവിന്റെ
സിംഹഭാഗവും മാഞ്ചസ്റ്റര്‍ സിറ്റികൗണ്‍സിലും, വാക്ക ് ദ പ്ലാങ്ക്, ഇംഗ്ലണ്ട ് ആര്‍ടസ്
കൗണ്‍സില്‍ എന്നിവയും വഹിക്കും.
ചടങ്ങില്‍ കേരള ടൂറിസം ഇന്‍ഫ്രാസ ്ട്രക്ചര്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായ കെജി മോഹന്‍ലാല്‍ ഐഎഫ ്എസ്, സംസ്ഥാന ഇക്കോടൂറിസം
ഡയറക്ടര്‍ പിപി പ്രമോദ് ഐഎഫ്എസ്, ട്രാ വല്‍ പ്ലാനേ ഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ പികെ അനീ ഷ് കുമാര്‍, ടൂറിസം ഉപദേശക ബോര്‍ഡ് അംഗം കെ.വി രവിശങ്കര്‍, സംസ്ഥാന
ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രൂ പേഷ് കുമാര്‍, ടൂറിസം ജോയിന്റ് ഡയ റക്ടര്‍
കെപി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.