Kerala

മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയൂര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിദേശ – ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ പരിചരണവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം ഉറപ്പുനല്‍കുന്നു.

ആധുനികസൗകര്യങ്ങളുമായി 25 സ്യൂട്ട് റൂമുകള്‍, 24 മണിക്കൂറും സേവനം, പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ – മെഡിറ്റേഷന്‍, ആയൂര്‍വേദ ചികില്‍സ, മാനസിക, ശാരീരിക ഉല്ലാസത്തിനായി പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഒരുക്കിയിരിക്കുന്നു.

4 മാസം മുതല്‍ 6 മാസം വരെ നീളുന്ന പരിചരണമാണ് മെഡിബിസില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയുമുണ്ട്. വിഷവിമുക്ത ഭക്ഷണ സംസ്‌കാരം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണക്രമങ്ങളും മെഡിബിസിനെ വേറിട്ടതാക്കുന്നു.