Kerala

കൗതുക കാഴ്ച്ചയൊരുക്കി കാര്‍ പാര്‍ക്കുമായി ബിബിഎംപി

ബെംഗളൂരു നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കി ബിബിഎംപിയുടെ കാര്‍ പാര്‍ക്ക്. ബൊമ്മനഹള്ളിയിലാണ് കാര്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

3000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയറ്ററിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് കോര്‍പറേറ്റര്‍ റാം മോഹന്‍ രാജു പറഞ്ഞു. ജിംനേഷ്യവും കുട്ടികള്‍ക്കായി കളിക്കോപ്പുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എംഎല്‍എമാരായ സതീഷ് റെഡ്ഡി, ആര്‍.അശോക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.