യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ റിയാദ് വിമാനത്താവളം

സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത് 2 കോടി 60 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 5.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിദിന യാത്രക്കാരുടെ എണ്ണവും 2017 നെ അപക്ഷിച്ച് 2018ല്‍ 72,932 യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രതിദിന ട്രിപ്പിന്റെ കാരൃത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2017 വര്‍ഷത്തെ അപേക്ഷിച്ച് 1.46 ശതമാനം വിമാനങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017ല്‍ പ്രതിദിനം 583 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിമാനങ്ങള്‍ 3.43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

2018 ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 8.39 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ 2.21 ശതമാനം വര്‍ധനവ് അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരാണ്. സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ യാണ് കണക്കുകള്‍ പുറത്തുവിട്ടത്.