Kerala

സ്വദേശി ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ ദേശീയോത്ഗ്രഥനത്തിന് സഹായകമാവും; കുമ്മനം രാജശേഖരന്‍

കേന്ദ്ര ടൂറിസം മ ന്ത്രാല യം കേരളത്തില്‍ നടപ്പാ ക്കുന്ന തീര്‍ത്ഥാടന സ്ഥലങ്ങള്‍ കേന്ദ്രീക രിച്ചുള്ള സ്വദേശീദര്‍ശന്‍ പദ്ധതിയും, പ്രസാദ് പദ്ധതിയും ദേശീ യോല്‍ഗ്രഥ നത്തിന് ഏറെ സഹായകമാവുമെന്ന് മിസോറാം ഗവര്‍ണര്‍  കുമ്മനം രാജ ശേഖ രന്‍ പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്ച്വല്‍ സര്‍ക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാ ക്കാംക്കുന്ന് സെന്റ് സ്റ്റീഫന്‍സ്‌ പാരിഷ് ഹാളില്‍നിര്‍വ്വഹിച്ചു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ നാടെന്ന്‌വിശേഷണമുള്ള കേര ളത്തിലെ ആരാധാനാല യ ങ്ങള്‍ കാണാനും, ആ രാധാന ക്രമ ങ്ങള്‍ മനസ്സിലാക്കാനും എ ത്തുന്നവര്‍ക്ക് ആവ ശ്യമാ യ സൗകര്യങ്ങള്‍ വികസി പ്പിച്ചുകൊ ടുത്തുകഴിഞ്ഞാല്‍ മറ്റു സംസ്ഥാ ന ങ്ങളില്‍ നിന്നുമാത്രമല്ല, വിദേശരാ ജ്യങ്ങ ളില്‍ നി ന്നുവരെ ധാരാളം സഞ്ചാരികള്‍ കേരള ത്തിലെത്തുമെന്നും അത് വരുമാ ന വര്‍ധനവിന് ഇടയാ ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണി എം പി അ ധ്യക്ഷനായിരുന്നു. എംഎല്‍മാരായ കെ രാജു, വീണാ ജോര്‍ ജ്ജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി എന്നിവര്‍ സം സാ രിച്ചു.
ചടങ്ങില്‍ ജമ്മു കശ് മീരില്‍ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ഭടന്മാര്‍ക്ക് ഒരു നിമിഷം മൗനമാചരിച്ചുകൊണ്ട് ആദരാജ്ഞലികളര്‍പ്പിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മുന്‍നിര പദ്ധതികളിലൊന്നായ സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര ഗവണ്‍മെന്റ്, കേരളത്തിന് 2019 ജനുവരിയില്‍ 85.23 കോ ടി രൂപയാണ് അനുവദിച്ച ത്. 14 ജില്ല കളിലായുള്ള സര്‍ക്യൂട്ട് പദ്ധതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളിലെ 133 ആത്മീയ കേന്ദ്രങ്ങ ളിലായി വ്യാപിച്ചു കിടക്കുന്നു. സ്ഥലങ്ങളുടെ
സഹജമായ ച രിത്രവും സാംസ്‌കാരികവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് പ്രസ്തുത സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചത്.

ഇവയുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സ്‌പിരിച്വല്‍ സര്‍ക്യൂട്ടിന് രൂപം നല്‍കുന്നതിന് അന്നദാനമണ്ഡപം, കമ്മ്യൂണിറ്റി ഹാള്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലിംഗാധിഷ്ഠിത ടോയ്‌ലറ്റുകള്‍, കഫ്ത്തീരിയ, പാര്‍ക്കിങ് സ്ഥലം, നടപ്പാതകള്‍,വൈദ്യുതാലങ്കാരങ്ങള്‍ എന്നിവയെല്ലാം നടപ്പാക്കുന്നു.