വര്‍ണ്ണപ്രഭയില്‍ ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ കാണാം
വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ് യുഎഇയിലെ സാംസ്‌കാരിക നഗരമായ ഷാര്‍ജ. പ്രധാനമന്ദിരങ്ങളിലെല്ലാം വര്‍ണവെളിച്ചം നിറയുന്ന കാഴ്ചകാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍(വെളിച്ചോല്‍സവം) കാഴ്ചക്കാരുടെ മനം കവരുന്നു.
ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളില്‍. തൊട്ടടുത്തു കോര്‍ണിഷില്‍ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം.
ഷാര്‍ജയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്ന കെട്ടിടങ്ങള്‍ പരിചയപ്പെടുത്താനും വെളിച്ചോല്‍സവം ലക്ഷ്യമിടുന്നു.സംസ്‌ക്കാരവും കുടുംബവും എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറിയത്.
അത്യാധുനിക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വര്‍ണ വെളിച്ച വിസ്മയം ഒരുക്കുന്നത്. ഷാര്‍ജയിലെ വിവിധ ഇടങ്ങളിലായി 17 കേന്ദ്രങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്