ഏറ്റവും വലിയ ഡെസ്സേര്‍ട് പുഡ്ഡിംഗ് തീര്‍ത്തുകൊണ്ട് ഉദയസമുദ്ര ഗ്രൂപ്പ് ലോക റെക്കോര്‍ഡിലേക്ക്
പാഴാക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡെസ്സേര്‍ട് പുഡ്ഡിംഗ് തീര്‍ത്തുകൊണ്ട് ഉദയസമുദ്ര ഗ്രൂപ്പിലെ ഷെഫ്മാര്‍ ചരിത്രം സൃഷ്ടിച്ചു. വാലെന്റ്റയിന് ദിനത്തില്‍ 1622 കിലൊഗ്രാം പുഡ്ഡിംഗ് കൊണ്ട് പൂന്തോട്ടം ജലാശയം, വിമാനത്താവളം, വൈദ്യുതി നിലയം,പ്രകൃതി ദൃശ്യങ്ങള്‍ മുതലായവ കൊണ്ട് ഒരു പുഡ്ഡിംഗ് നഗരം തന്നെ അവര്‍ സൃഷ്ടിച്ചു.
ഡെസ്സേര്‍ട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന ഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ ഒരു സന്ദേശം കൂടിയാണ് ഉദയസമുദ്രയുടെ ഈ പരുപാടി .ഉപയോഗപ്രദമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴാക്കി കളയുന്നതിനു പകരം രുചികരമായ സാന്ഡ്വിച്ചുകള് ഉണ്ടാകുകയും അതു ഭക്ഷണമില്ലാതെ ജീവിക്കുന്നവര്‍ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും ഭക്ഷ്യോത്പാദനത്തെ ശ്രെദയോടെ പുനര്സൃഷ്ട്ടിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ തുറന്നു കാട്ടുന്നതുമാണ് പരിപാടിയുടെ ഉദ്ദേശം.
ചടങ്ങില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികളും, അംഗപരിമിതരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളും നിന്നും. ഹോട്ടല്‍ റെസ്റ്റോറന്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ഇ. എം. നജീബ്, ഡോ. രാജശ്രീ അജിത്, കോസ്റ്റ് ഗാര്‍ഡ് കമ്മാന്‍ഡന്റ് ജോര്‍ജ് ബേബി, എയര്‍ പോര്‍ട്ട് ഡയറക്ടര്‍ സി. വി.രവീന്ദ്രന്, മുതലായവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.