ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട്; ജനകീയ പക്ഷിക്കണക്കെടുപ്പില്‍ നമുക്കും പങ്കാളികളാവാം
ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങള്‍ പക്ഷികള്‍ക്ക് പിറകെ പറക്കും. വിദ്യാര്‍ത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേര്‍പ്പെടും.
ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട് എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. താത്പര്യമുള്ള ആര്‍ക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടല്‍ത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാവും.
ഈ നാലു ദിവസങ്ങളില്‍ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകള്‍ www.ebird.org/india എന്ന വെബ്‌സൈറ്റിലൂടെയോ ebird എന്ന ആപ്പ് വഴിയോ ചിത്രങ്ങളും മറ്റുവിവരങ്ങളും അപ്ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ബേര്‍ഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനവുമാണ് ഇന്ത്യയില്‍ ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്.
തൃശൂരില്‍ കോള്‍ബേഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കോളജ് ഓഫ് ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ബേഡ് വാക്കും നടക്കുന്നുണ്ട്.
2018 ലെ ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബേഡ് കൗണ്ടിന്റെ ഭാഗമായി 1,440 പേര്‍ രാജ്യമെമ്പാടും പക്ഷിനിരീക്ഷണത്തിനിറങ്ങുകയും 825 തരം പക്ഷികളെ ആകെ കണ്ടെത്തുകയും ചെയ്തിരുന്നു. അവരൊന്നിച്ച് 11,800 നിരീക്ഷണക്കുറിപ്പുകളാണ് നാലു ദിവസം കൊണ്ട് നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Manoj K – 9495513874
Nameer PO – 9446573106
ES Praveen – 9447467088