പൊതു നിരത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബൈ
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോഡ്സിലെത്തിയത്.
ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗണ്‍സില്‍, ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന് ട്രസ്റ്റി എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലോകത്തെ ആദ്യത്തെ സ്കൈപോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീന്‍ടെക് കമ്പനിയാണ് സ്കൈ പോഡ്സിന് പിന്നില്‍. വാഹനത്തിന്റെ രണ്ടു മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു.
യുണിബൈക്ക് എന്ന മോഡലില്‍ 5 യാത്രക്കാര്‍ക്കും അവരുടെ ലഗേജുകളും ഉള്‍ക്കൊള്ളിക്കാം. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുനിബൈക്കില്‍ മണിക്കൂറില്‍ 20000 യാത്രക്കാര്‍ക്ക് സഞ്ചിരിക്കാനാവും. രണ്ടാമത്തെ മോഡലായ യൂണികാര്‍ ദൂരയാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത്. 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുനിബൈക്കില്‍ മണിക്കൂറില്‍ 50000 യാത്രക്കാര്‍ക്ക് സഞ്ചിരിക്കാനാവും.
മറ്റു വാഹനങ്ങളുടെയത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന സ്കൈപോഡ്സിന് എന്നാല്‍ അത്രത്തോളം സ്ഥലം ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ചു മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. പ്രത്യേകം തയ്യാറാക്കിയ ആകാശപാതയിലൂടെ സ്റ്റീല്‍ ചക്രങ്ങളിലൂടെ മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചാരം. ഇവ രണ്ടും കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന മോഡല്‍ മുതല്‍ 100 ല്‍ അധികം ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന മോഡല്‍ വരെ സ്കൈവേ കമ്പനി നിര്‍മിക്കുന്നുണ്ട്. ആളെ കയറ്റാനല്ലാതെ കാര്‍ഗോ കൊണ്ടുപോകാനും സാധിക്കും എന്നത് സ്കൈ പോഡിന്റെ പ്രത്യേകതയാണ് 2030 നകം സ്കൈപോഡ്സ് ദുബൈയില്‍ ആകാശസഞ്ചാരം നടത്താനാണ് സാധ്യത.