കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു.
വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ ബീച്ച് റണ്‍ എന്ന നിലയ്ക്കു വിദേശത്തുനിന്നും രാജ്യത്തെ മറ്റു നഗരങ്ങളില്‍നിന്നും വലിയ പങ്കാളിത്തമാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന മുദ്രാവാക്യം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ബീച്ച് റണ്ണിന് 10നു രാവിലെ 6നു പയ്യാമ്പലത്തു തുടക്കമാകും. രാജ്യാന്തര മാരത്തണ്‍ വേദികളില്‍ ഇന്ത്യയുടെ മുഖമായ ടി. ഗോപി ഫ്‌ലാഗ് ഓഫ് ചെയ്യും. എലീറ്റ് ആന്‍ഡ് ഇന്റര്‍നാഷനല്‍, അമച്വര്‍, ഹെല്‍ത്ത് റണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണു റണ്‍. ആദ്യ രണ്ടു വിഭാഗത്തിലും 10 കിലോമീറ്റര്‍ വീതമാണു റണ്‍.
18 വയസു തികഞ്ഞവര്‍ക്കു പങ്കെടുക്കാം. 500 രൂപ റജിസ്‌ട്രേഷന്‍ ഫീസ്. ഹെല്‍ത്ത് റണ്‍ 3 കിലോമീറ്ററാണ്. പ്രായപരിധിയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപ. മൂന്നിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. മൂന്നു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. പങ്കെടുക്കുന്നവര്‍ www.kannurbeachrun.com എന്ന വെബ്‌സൈറ്റ് വഴിയോ, 9074684778 എന്ന ഫോണ്‍ നമ്പര്‍ വഴിയോ എട്ടിനു മുന്‍പു റജിസ്റ്റര്‍ ചെയ്യണം.