Auto

ബജാജ് ഡോമിനോര്‍; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ബൈക്ക്

ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്.


ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല.

ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്.


ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനര്‍ 400’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തില്‍ ‘2019 ഡൊമിനറി’ല്‍ കാര്യമായ മാറ്റം സംഭവിക്കാനിടയില്ല. ബൈക്കിനു കരുത്തേകുക ഇപ്പോഴുള്ള 373.3 സി സി, നാലു വാല്‍വ്, ട്രിപ്ള്‍ സ്പാര്‍ക്, ഡി ടി എസ് – ഐ എന്‍ജിനാവും; 35 ബി എച്ച് പിയോളം കരുത്തും 35 എന്‍ എം ടോര്‍ക്കമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.