കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബി ആര്‍ ഡി സിയും ചേര്‍ന്ന് ടൂറിസം ഫ്രറ്റേണിറ്റി മീറ്റിംഗ് നടത്തുന്നു
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കേര്‍പറേഷനും കൂടി ചേര്‍ന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടൂറിസം സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫെബ്രുവരി 7നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ടൂറിസത്തിലെ ബ്രാന്‍ഡിങും മാര്‍ക്കറ്റിങ്ങും, ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജക്ടും, വടക്കന്‍ മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകള്‍, സാംസ്‌കാരിക ടൂറിസത്തിലെ പുതിയ ഉത്പന്നങ്ങള്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ അഞ്ച് സെഷനുകളിലാണ് സമ്മേളനത്തില്‍ നടക്കുന്നത്.
സമ്മേളനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് , ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ടൂറിസം ഡയറ്കടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യൂ സോമതീരം, നോര്‍ത്ത് മലബാര്‍ ടൂറിസത്തില്‍ നിന്ന് മുഹമ്മദ്, എന്‍ എം സി സിയില്‍ നിന്ന് മഹേഷ് ബാലിഗ എന്നിവരാണ് ടൂറിസത്തിലെ ബ്രാന്‍ഡിങ് ആന്റ് മാര്‍ക്കറ്റിങ്ങിനെ കുറിച്ച് സംസാരിക്കുന്നത്. ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജകടും എന്നീ വിഷയത്തിനെക്കുറിച്ച് സംസാരിക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് വിനോദ് സി എസും, മൂസ സി പിയും, എന്‍ എം സി സിയില്‍ നിന്ന് ദീപക്ക് സി വിയും, ബി ആര്‍ ഡി സിയുടെ മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ എന്നിവരാണ്.
മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംസാരിക്കുന്നത് സെക്രട്ടറി മനു പി വിയും, കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് ഇ പി രാജഗോപാലും, ലളിതകലാ അക്കാഡമിയില്‍ നിന്ന് രവീന്ദ്രന്‍ എന്നിവരാണ്.
കെ വി രവിശങ്കര്‍, റോയി ചാക്കോ, സുമേഷ് മംഗലശ്ശേരി എന്നിവരാണ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളെ കുറിച്ച് സംസാരിക്കുന്നത്. സമ്മേളനത്തിലെ അവസാന സെഷനായ ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രകച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് സജീവ് കുറുപ്പും, ശ്രീകുമാര മേനോനും, എന്‍ എം സി സിയില്‍ നിന്ന് വിനോദ് നാരായണന്‍ എന്നിവരാണ്.