ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ പട്ടികയില്‍ താജ്മഹല്‍
പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്.
താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി.
പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഒരു ടിക്കറ്റിന്റെ സന്ദര്‍ശന സമയപരിധി മൂന്നു മണിക്കൂറാക്കി ചുരുക്കും. ടൂറിസം സീസണുകളിലിപ്പോള്‍ 60,000 മുതല്‍ 70,000 സന്ദര്‍ശകരാണു താജ്മഹല്‍ കാണാന്‍ എത്തുന്നത്.