തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു
തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു.
3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും.
മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം രൂപ ചെലവിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്.
ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോള്‍ ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.