ഇനി ആഘോഷങ്ങള്‍ക്ക് വിളമ്പാം ഷീര്‍ കുറുമ
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിര്‍ബന്ധമാണ്. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് സേമിയയും ഡ്രൈഫ്രൂട്ട്സും ചേര്‍ന്നുള്ള മധുരക്കൂട്ട്.
1. സേമിയ – ഒന്നരക്കപ്പ്
02. പാല്- രണ്ടു ലിറ്റര്‍
03. നെയ്യ്- അരക്കപ്പ്
04. ബദാം ചതച്ചത് – ഒരു പിടി
05. കശുവണ്ടി ചതച്ചത്- ഒരു പിടി
06. പിസ്ത പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂണ്‍
07. ഈന്തപ്പഴം – എട്ട് എണ്ണം
08. പഞ്ചസാര – ഒന്നരക്കപ്പ്
09. ഏലയ്ക്ക പൊടിച്ചത്- ഒരു ചെറിയ സ്പൂണ്‍
10. ജാതിക്ക ചുരണ്ടിയത് – ഒരെണ്ണത്തിന്റെ പകുതി
തയാറാക്കുന്ന വിധം
01. പാല് തിളപ്പിച്ച് ഒന്നേകാല്‍ ലിറ്ററായി വറ്റിക്കുക.
02. ഈന്തപ്പഴം കുരുകളഞ്ഞശേഷം പൊടിയായി അരിഞ്ഞ് അരക്കപ്പു പാലില്‍ കുതിര്‍ത്തു വയ്ക്കുക.
03. നെയ്യ് ചൂടാക്കി സേമിയ ചേര്‍ത്ത് ഇളംതവിട്ടു നിറമാകും വരെ വറുത്തു മാറ്റുക.
04. ബദാമും പിസ്തയും വറുത്തു മാറ്റുക.
05. ചുവടു കട്ടിയുള്ള പാത്രത്തില്‍ പാല് തിളപ്പിക്കുക.
06. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക.
07. പഞ്ചസാര അലിയുമ്പോള്‍ ഇതിലേക്കു സേമിയ ചേര്‍ത്തിളക്കിയശേഷം വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ബദാമും ചേര്‍ത്തിളക്കണം.
08. പിസ്ത അരിഞ്ഞതും ഈന്തപ്പഴവും കൂടെ ചേര്‍ത്തു തുടരെയിളക്കുക.
09. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും ജാതിക്ക ചുരണ്ടിയതും ചേര്‍ത്തു ചെറുതീയില്‍ തിളപ്പിക്കുക.
10. സേമിയ പാകമാകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം.